28 September Wednesday

ജില്ലാ ബാങ്കിങ്‌ അവലോകനം കൃഷിക്ക് 3786.30 കോടി വായ്‌പ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

ജില്ലാ ബാങ്കിങ്‌ അവലോകനസമിതി യോഗത്തിൽ വാർഷിക ക്രെഡിറ്റ് പ്ലാൻ കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി പ്രകാശിപ്പിക്കുന്നു

 കാസർകോട്‌

ജില്ലാ ബാങ്കിങ്‌ അവലോകനസമിതി യോഗത്തിൽ വാർഷിക ക്രെഡിറ്റ് പ്ലാൻ  കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി പ്രകാശിപ്പിച്ചു. 
2022-–-23 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കൃഷിയും അനുബന്ധമേഖലയ്ക്കുമായി  3786.30  കോടി രൂപയും സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കായി 1037.35 കോടിയും മറ്റ് മുൻഗണനാ വിഭാഗങ്ങൾക്കായി 1114.50 കോടിയും വായ്പ നൽകാനാണ്‌ ലക്ഷ്യമിടുന്നത്‌. 
2021-–-  22 സാമ്പത്തിക വർഷത്തിൽ ജില്ലാതല ക്രഡിറ്റ് പ്ലാനിൽ കൃഷിയും അനുബന്ധമേഖലയ്ക്കുമായി നിശ്ചയിച്ച വായ്പാ പദ്ധതികളിൽ 139 ശതമാനം നേട്ടമുണ്ടായി. സൂക്ഷ്മ -ചെറുകിട സംരംഭങ്ങൾക്കായി നിശ്ചയിച്ച വായ്പാ പദ്ധതികളിൽ 80 ശതമാനം നേട്ടമുണ്ടായി. മറ്റ് മുൻഗണനാ വിഭാഗങ്ങൾക്കായി നിശ്ചയിച്ച വായ്പാ പദ്ധതികളിൽ 54 ശതമാനം നേട്ടമുണ്ടായി. 
ജില്ലാ സെക്യൂരിറ്റി കമ്മിറ്റിയും ചേർന്നു. ധനകാര്യ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി നടക്കുന്ന തട്ടിപ്പുകൾ തടയാൻ ബാങ്കുകൾ ബോധവൽക്കരണം നൽകണമെന്നും ഉപഭോക്താക്കൾ തട്ടിപ്പുകൾ സംബന്ധിച്ച് ജാഗ്രതപാലിക്കണമെന്നും കമ്മിറ്റി അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറൽ മാനേജർ പ്രദീപ് മാധവ്, കാനറാ ബാങ്ക് റീജണൽ മാനേജർ ശശിധർ ആചാര്യ, ലീഡ് ബാങ്ക് ജില്ലാ മാനേജർ എൻ വി ബിമൽ, ഡെപ്യൂട്ടി കലക്ടർ സിറോഷ് പി ജോൺ, പി പ്രഭാകരൻ, എം ദിവ്യ, ഡി വൈ എസ് പി കെ വിശ്വംഭരൻ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top