21 October Thursday

മത്സ്യക്കുളത്തിൽ വിഷം
കലക്കിയതായി പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
പടിഞ്ഞാറത്തറ
കമ്പളക്കാട് മുളപറമ്പത്ത് സാമൂഹ്യവിരുദ്ധർ കുളത്തിൽ വിഷം കലർത്തി മീനുകളെ കൊന്നതായി പരാതി. അട്ടശേരി ഗഫൂറിന്റെ   മീൻ കുളത്തിലാണ് 
വിഷം കലർത്തിയത്‌. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ഗഫൂർ വളരെ പ്രതീക്ഷയോടെയാണ് മീൻ വളർത്തൽ ആരംഭിച്ചത്. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് സാമൂഹ്യ വിരുദ്ധർ ഇല്ലാതാക്കിയതായി ഗഫൂർ പറയുന്നു
ഗിഫ്റ്റ് തിലോപ്പിയ, രോഹു, കട്‌ല എന്നീ ഇനങ്ങളിലെ വിളവെടുക്കാറായ നൂറുകണക്കിന് മീനുകളാണ് നശിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ്‌ മീനുകൾ ചത്തുപൊങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ച രാവിലെയോടെ മുഴുവൻ മീനുകളും ചത്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ ആശങ്കയിലാണ് പ്രദേശവാസികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top