25 October Sunday

കുടുംബശ്രീയിൽ തൊഴിലവസരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
ആലപ്പുഴ 
യുവജനങ്ങൾക്ക് കുടുംബശ്രീ ആർകെഐ സംരംഭകത്വ വികസന പദ്ധതിയിൽ കൺസൽട്ടന്റുമാരാകാം. 25–45 പ്രായപരിധിയിലെ പ്ലസ്ടു /പ്രീ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
 അപേക്ഷകർ ചെങ്ങന്നൂർ ബ്ലോക്കിലെ പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരാകണം. എഴുത്തു പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. അപേക്ഷകർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും വിശദമായ ബയോഡാറ്റയും 28നകം അതത് പഞ്ചായത്തിലെ സിഡിഎസ് ഓഫീസിൽ നൽകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top