20 October Tuesday

മഴ ശക്തം; വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
 കൊല്ലം
ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശം. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മരം കടപുഴകി വീണ്‌ നിരവധി വീടുകൾ തകർന്നു. ചൊവ്വാഴ്‌ച പകൽ മൂന്നു വരെ ജില്ലയിൽ‌ 21.08 മി.മി മഴ പെയ്‌തു‌. ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധനബോട്ട് തകർന്ന്‌ ഒരാൾ മരിച്ചു. ഒരാളെ കാണാതായി. ശ്രായിക്കാട് കൊച്ചുതറയിൽ സുധൻ (52) മരിച്ചത്.  
പത്തനാപുരം താലൂക്കിലെ വിളക്കുടി വില്ലേജിൽ ഒരു വീടിന് ഭാഗികമായ നാശമുണ്ടായി. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. മഴക്കെടുതിയിൽ ഈ മാസം ഇതുവരെ 57 വീട്‌ ഭാഗികമായും അഞ്ച്‌ വീട്‌ പൂർമായും തകർന്നു. മൺസൂൺ തുടങ്ങിയ ശേഷം 539 വീടുകളാണ്‌ ഭാഗികമായി തകർന്നത്‌. 21 എണ്ണം പൂർണമായും തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top