22 October Thursday

നിയമനത്തട്ടിപ്പ്: അന്വേഷണം ചെന്നൈയിലേക്ക്‌

സ്വന്തം ലേഖകൻUpdated: Wednesday Sep 23, 2020
ചവറ
ദക്ഷിണ റെയിൽവേ, ചവറ കെഎംഎംഎൽ കമ്പനി, ഐഎസ്ആർഒ എന്നിവിടങ്ങളിൽ വ്യാജനിയമന ഉത്തരവുകൾ നൽകി കോടികൾ തട്ടിപ്പുനടത്തിയ കേസിൽ അന്വേഷണം ചെന്നൈയിലേക്കും. കേസുമായി ബന്ധപ്പെട്ട ചിലർ ചെന്നൈയിൽ ഉണ്ടെന്നാണ്‌ സൂചന. കോടികൾ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മലയിൻകീഴിൽ വിവേകാനന്ദ നഗറിൽ അനിഴം വീട്ടിൽ ഗീതാറാണി എന്നറിയപ്പെടുന്ന ഗീതാ രാജഗോപാൽ (62), ചവറ കോട്ടയ്ക്കകം മണുവേലിൽ പൊതുപ്രവർത്തകൻ കൂടിയായ സദാനന്ദൻ (50)എന്നിവരെ ചവറ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന ഇവരിൽനിന്ന് ചില വിവരങ്ങൾ പൊലീസിനു ലഭ്യമായതായാണ് വിവരം. തട്ടിപ്പുമായി ബന്ധപ്പെട്ട്  കഴിഞ്ഞദിവസം ഒരു കേസുകൂടി ചവറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തു. നിലവിൽ ചവറ സ്റ്റേഷനിൽ  18 കേസും ഐഎസ്ആർഒയിൽ ജോലി നൽകാമെന്നുപറഞ്ഞ് തട്ടിപ്പിനിരയായ ഏഴുപേർ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും മറ്റു ചിലർ കരുനാഗപ്പള്ളി, ശാസ്താംകോട്ട സ്റ്റേഷനിലും പരാതി നൽകിയതായിട്ടാണ് വിവരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top