18 September Wednesday

അഷ്ടമിരോഹിണിക്ക്‌ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
ഗുരുവായൂര്‍
അഷ്ടമിരോഹിണിക്ക്‌  ഗുരുവായൂരിൽ ഭക്തജനപ്രവാഹം. കൃഷ്ണ–-രാധാ വേഷാലംകൃതരായ നൂറുകണക്കിന് കുട്ടികൾ  ക്ഷേത്രനടയെ വൃന്ദാവനസമാനമാക്കി. രാവിലെയും ഉച്ചയ്‌ക്കും നടന്ന കാഴ്ചശിവേലിക്ക് വലിയ കേശവന്‍ സ്വര്‍ണക്കോലമേറ്റി. കൊമ്പന്മാരായ ജൂനിയര്‍ മാധവനും ചെന്താമരാക്ഷനും പറ്റാനകളായി. പെരുവനം കുട്ടന്‍മാരാർ മേളത്തിന്  പ്രമാണം വഹിച്ചു.  ഭക്തജനങ്ങള്‍ക്ക് വിഭവസമൃദ്ധമായ സദ്യയും ദേവസ്വം ഒരുക്കിയിരുന്നു. രണ്ട് സ്ഥലങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ  പന്തലില്‍ മുപ്പതിനായിരത്തോളം പേർ   സദ്യയില്‍ പങ്കെടുത്തു.  വൈകിട്ട് ദീപാരാധനയ്‌ക്ക് നറുനെയ് ദീപങ്ങൾ ശോഭ ചൊരിഞ്ഞു. 
അഷ്ടമിരോഹിണിയോടനുബന്ധിച്ച് നെന്മിനി ബലരാമക്ഷേത്രത്തില്‍നിന്ന് ഗുരുവായൂരിലേക്കുള്ള സഹോദരസംഗമ ഘോഷയാത്രയ്ക്ക് ഗുരുവായൂര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. കൊമ്പന്‍ അച്യുതന്‍ കോലമേറ്റി. ഗോകുലും ഗോപാലകൃഷ്ണനും പറ്റാനകളായുള്ള എഴുന്നള്ളത്ത് ക്ഷേത്രനടയിലെത്തിയപ്പോള്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് നിറപറചൊരിഞ്ഞ് എതിരേറ്റു. അഷ്ടമിരോഹിണിയോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കലാമണ്ഡലം ഗോപിക്ക്‌  ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരം ദേവസ്വം ചെയര്‍മാന്‍ സമ്മാനിച്ചു.
പ്രധാന വാർത്തകൾ
 Top