18 October Friday

പൊളിഞ്ഞത്‌ കോൺഗ്രസിന്റെ ഒളിച്ചുകളി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
 
കോട്ടയം
കെവിൻ കേസിൽ പ്രതികൾ കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തിയതോടെ പൊളിഞ്ഞത്‌ സംഭവത്തിൽ കോൺഗ്രസ്‌ ഉയർത്തിയ രാഷ്‌ട്രീയ വിവാദവും ഒളിച്ചുകളിയും. യുഡിഎഫും ഒരുവിഭാഗം മാധ്യമങ്ങളും സൃഷ്‌ടിച്ച സമ്മർദത്തെയും വഴിതെറ്റിക്കലിനെയും അതിജീവിച്ചാണ്‌ പൊലീസ്‌ പ്രതികളെ അറസ്‌റ്റുചെയ്‌തതും കുറ്റപത്രം തയ്യാറാക്കിയതും. ചുരുങ്ങിയ സമയത്തിനുള്ളിൽ വാദം പൂർത്തിയാക്കി വിധി പറഞ്ഞതും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും മികവിന്‌ തെളിവായി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ്‌ ഉണ്ടായ സംഭവത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാനായിരുന്നു യുഡിഎഫ്‌ ശ്രമം. മുഖ്യമന്ത്രി ജില്ലയിൽ ഉണ്ടായതിനാലാണ്‌ പൊലീസ്‌ കെവിന്‌ വേണ്ടി തെരച്ചിൽ നടത്താതിരുന്നതെന്ന് യുഡിഎഫും ചില മാധ്യമങ്ങളും ഒരുപോലെ പ്രചരിപ്പിച്ചു. എന്നാൽ കേസിൽ ഉമ്മൻചാണ്ടിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന എഎസ്--ഐ ടി- എം- ബി-ജു, കെവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ പ്രതികളെ കൈയിൽ കിട്ടിയിട്ടും കാശുവാങ്ങി വിട്ടയയ്‌ക്കുകയായിരുന്നു. പിന്നീട്‌ കെവിനെ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞിട്ടും അനങ്ങിയതുമില്ല. ഈ ഉദ്യോഗസ്ഥൻ തന്നെയാണ്‌ മുഖ്യമന്ത്രി ജില്ലയിലുണ്ടായിരുന്നതിനാലാണ്‌ കെവിനെ തെരയാൻ കഴിയാതിരുന്നതെന്ന്‌ പ്രചരിപ്പിച്ചത്‌.  
 എൽഡിഎഫ്‌ സർക്കാരാകട്ടെ പ്രതികളെ സഹായിച്ച ബിജുവിനെയും ഡ്രൈവർ എം എൻ അജയകുമാറിനെയും സർവീസിൽനിന്ന്‌ നീക്കി.  അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചു. ദൃക്‌സാക്ഷികളില്ലായിരുന്നിട്ടും ശാസ്‌ത്രീയ അന്വേഷണത്തിലൂടെ കൊലപാതക കുറ്റവും തെളിയിച്ചു. അന്ന്‌ പ്രതികളെ സഹായിച്ച രണ്ട്‌ ഉദ്യോഗസ്ഥരും സർവീസിനുപുറത്താണ്‌.
 
 
പ്രധാന വാർത്തകൾ
 Top