സ്വന്തം ലേഖിക
മലപ്പുറം
ഒഴുക്കുലച്ച ജീവിതങ്ങൾക്ക് താങ്ങാകാൻ കളിമണ്ണിൽ രൂപങ്ങൾ മെനഞ്ഞ് വിദ്യാർഥികൾ. വെങ്ങാട് എഎംയുപി സ്കൂളിലാണ് ‘അതിജീവനത്തിലുള്ള വഴി’ ചുമർച്ചിത്ര–- കളിമണ്ണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ശിൽപ്പങ്ങൾ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. വിദ്യാർഥികൾ ആദ്യം പൂർത്തിയാക്കിയത് പകിട്ടേറെയുള്ള കുതിരകളെ. പശു, ആട്, കോഴി, മീൻ, പൂക്കൊട്ട, മയിൽ, വിളക്ക് എന്നിങ്ങനെ 300 ശിൽപ്പങ്ങൾ തയാറാക്കി. സ്പിക്മാകെ സഹകരണത്തോടെ സ്കൂളിലെ കലാസാഹിത്യവേദിയാണ് ശിൽപ്പശാല ഒരുക്കിയത്. കെ ആർ ബാബു, ആർ മെയ്യാർ എന്നിവർ പരിശീലനംനൽകി. 160 വിദ്യാർഥികൾ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..