19 September Thursday

ജാഗ്രത 
ജില്ലയിലും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
കണ്ണൂർ
നിപാ പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിൽ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ ആരോഗ്യകുപ്പിന്റെ അടിയന്തരയോഗം  ഡിഎംഒ   പീയുഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്നു. സമീപ ജില്ലകളിൽ കേസുകൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന്  പ്രതിരോധം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. 
  മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രധാന ആശുപത്രികളിൽ  ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം നൽകി. യോഗത്തിൽ ഡെപ്യൂട്ടി ഡിഎംഒമാരായ  കെ ടി രേഖ,  കെ സി സച്ചിൻ,  അനീറ്റ കെ ജോസി, എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, മറ്റു പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top