19 September Sunday
ടിപിആർ 16.63%

1249 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

1860 രോഗമുക്തി   55,379  നിരീക്ഷണത്തിൽ 

 

 മലപ്പുറം 

ജില്ലയിൽ വ്യാഴാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.63 ശതമാനമായി. 1249 പേർക്ക്‌ വൈറസ്ബാധ സ്ഥിരീകരിച്ചു. 1860 പേർ കോവിഡ് ബാധയ്‌ക്കുശേഷം രോഗമുക്തരായി. ഇതോടെ രോഗം മാറിയവരുടെ എണ്ണം 3,56,928 ആയി. 1175 പേർ നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 51 പേർക്ക് ഉറവിടമറിയാതെയുമാണ്‌ രോഗബാധ. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 23 പേർക്കും രോഗം സ്ഥിരീകരിച്ചു. 55,379 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നു. 17,789 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ആശുപത്രികളിൽ 622 പേരും സിഎഫ്‌എൽടിസികളിൽ 383 പേരും 128 പേർ സിഎസ്‌എൽടിസികളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഡിസിസികളിൽ 506 പേരും ശേഷിക്കുന്നവർ വീടുകളിലും മറ്റും നിരീക്ഷണത്തിൽ കഴിയുന്നു.
 
വാക്‌സിനേഷൻ 14.29 ലക്ഷം 
ജില്ലയിൽ 14,29,039 പേർ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. 10,34,254 പേർക്ക് ഒന്നാം ഡോസും 3,94,785 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്. 18 മുതൽ 44 വയസുവരെ പ്രായമുള്ള 2,29,622 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 50,027 പേർക്ക് രണ്ടാം ഡോസും നൽകി. 45 വയസിന്‌ മുകളിൽ പ്രായമുള്ള 7,04,526 പേർക്ക് ആദ്യഘട്ട വാക്‌സിനും 2,82,091 പേർക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നൽകിയിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരിൽ 44,082 പേർക്ക് ഒന്നാം ഡോസും 30,368 പേർക്ക് രണ്ടാം ഡോസും നൽകി. കോവിഡ് മുന്നണി പോരാളികളിൽ 22,477 പേർക്ക് ഒന്നാം ഡോസും 19,399 പേർക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരിൽ 12,900 പേർ രണ്ടാം വാക്‌സിൻ സ്വീകരിച്ചു. നേരത്തെ 33,547 പോളിങ്‌ ഉദ്യോഗസ്ഥർക്ക് ആദ്യ ഘട്ട വാക്‌സിൻ നൽകിയിരുന്നു.
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top