28 September Tuesday

‘നിലാവ്‌’ മിഴിതുറക്കും; വഴി തെളിയും

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

 

മഞ്ചേരി
ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, നഗരസഭാ പരിധിയിലെ തെരുവുവിളക്കുകൾ പൂർണമായും എൽഇഡിയാക്കുന്ന ‘നിലാവ്' പദ്ധതിക്ക് തുടക്കം. എൽഡിഎഫ് സർക്കാറിന്റെ നൂറുദിന പദ്ധതിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നിലാവ്. ജില്ലയിൽ 23 പഞ്ചായത്തുകളാണ് പദ്ധതി നടപ്പാക്കാൻ സന്നദ്ധത അറിയിച്ചത്. അങ്ങാടിപ്പുറം, അരീക്കോട് പഞ്ചായത്തുകളിൽ പദ്ധതി അവസാനഘട്ടത്തിലാണ്. കെഎസ്ഇബി നോഡൽ ഏജൻസി തദ്ദേശവകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 100 മുതൽ 500 വീതം എൽഇഡി ബൾബുകൾ സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങൾക്കാണ്‌ പരിപാലന ചുമതല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top