03 August Tuesday
ഇന്ധനവില വർധന

കിതച്ചോടി ഓട്ടോ സർവീസുകൾ

സ്വന്തം ലേഖകൻUpdated: Wednesday Jun 23, 2021

പത്തപ്പിരിയം ഓട്ടോ സ്റ്റാൻഡിൽ സുരേഷ്

 
 
എടവണ്ണ  
ഇന്ധനവില വർധനയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ ദുരിതത്തിൽ. ദിനംപ്രതിയുള്ള ഇന്ധനവില വർധന ഏറ്റവും കൂടുതൽ ബാധിച്ചത് ഓട്ടോ തൊഴിലാളികളെയാണെന്ന് ഓട്ടോറിക്ഷാ തൊഴിലാളി പനച്ചിപ്ര സുരേഷ് എന്ന രവീന്ദ്രൻ പറഞ്ഞു. 
വർഷങ്ങളായി ഓട്ടോ ഓടിച്ചാണ് സുരേഷ് ഉപജിവനം നടത്തുന്നത്. ഡീസലിനും പെട്രോളിനം ദിനംപ്രതി  വില കയറുന്നതുകാരണം നിത്യജീവിതം വഴിമുട്ടിയിരിക്കയാണ്. കോവിഡും ലോക്‌ഡൗണും കാരണം കഴിഞ്ഞ ഒരുവർഷമായി കാര്യമായ ഓട്ടം നടക്കുന്നില്ല. പട്ടികജാതി വകുപ്പിൽനിന്ന്‌ രണ്ടുലക്ഷം രൂപ ലോണെടുത്താണ് സുരേഷ്  ഓട്ടോറിക്ഷ വാങ്ങിയത്. ഇപ്പോൾ ലോൺ അടവ്‌ നടക്കുന്നില്ലെന്നും നിത്യച്ചെലവിനുപോലും വരുമാനം കിട്ടുന്നില്ലെന്നും  സുരേഷ്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top