27 November Friday
പമ്പിലെ ഇന്ധന ടാങ്കിൽ വെള്ളം കയറി

32 വാഹനം കേടായി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
വട്ടിയൂർക്കാവ്
പെട്രോൾ പമ്പിലെ ടാങ്കിൽ വെള്ളം കയറിയതിനെ തുടർന്ന് ഇന്ധനം നിറച്ച വാഹനങ്ങൾ കേടായതായി പരാതി. വട്ടിയൂർക്കാവ് മണ്ണറക്കോണം ജങ്‌ഷനിൽ പ്രവർത്തിക്കുന്ന പമ്പിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇന്ധനം നിറച്ച വാഹനങ്ങൾ വഴിയിൽ ഓഫായതോടെയാണ്‌ എല്ലാവരും കാരണം അന്വേഷിക്കുന്നത്‌. 
 
വാഹനങ്ങൾ പരിശോധിച്ച മെക്കാനിക്കുകളാണ്‌ പെട്രോളിനൊപ്പം വെള്ളവുമുണ്ടെന്ന് കണ്ടെത്തിയത്‌. തുടർന്ന് വാഹന ഉടമകൾ വാഹനത്തിൽ നിറച്ച പെട്രോൾ പ്ലാസ്റ്റിക് കുപ്പികളിലാക്കി പമ്പിലെത്തി പ്രതിഷേധിച്ചു. 32 വാഹനങ്ങൾ കേടായതായാണ്‌ വിവരം. വട്ടിയൂർക്കാവ് പൊലീസ്‌ സ്ഥലത്തെത്തി. പരാതി ലഭിച്ചയുടൻ പമ്പിന്റെ പ്രവർത്തനം നിർത്തിയതായും വാഹനങ്ങളുടെ തകരാർ പരിഹരിക്കാനാവശ്യമായ നഷ്ടപരിഹാരം നൽകാമെന്നും ഉടമ ഉറപ്പ്‌ നൽകി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിലെ വിദഗ്‌ധരെത്തി  ടാങ്കിലെ വെള്ളം  നീക്കം ചെയ്യാനുള്ള പണികൾ ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top