02 June Tuesday

മഴ ബാധിത പ്രദേശങ്ങൾ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

കുറ്റിച്ചലിൽ വെള്ളം കയറിയ കടകമ്പോളങ്ങൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി കെ മധു സന്ദർശിക്കുന്നു

വിതുര
വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയുമായി പെയ്‌ത കനത്തമഴയിൽ നാശനഷ്‌ടമുണ്ടായ പ്രദേശങ്ങൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു സന്ദർശിച്ചു.  നാശ നഷ്ടങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. 
വ്യാഴാഴ്ച രാത്രി പെയ്ത മഴയിൽ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽ വ്യാപകമായ നാശമാണുണ്ടായത്. കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ, ചപ്പാത്ത്, പരുത്തിപ്പള്ളി ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. വ്യാപകമായി കൃഷിനാശം ഉണ്ടാകുകയും വീടുകൾ തകരുകയും ചെയ്തു. 
കടകളിൽ വെള്ളം കയറിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്.  തഹസിൽദാർമാർ, റവന്യു ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്തംഗം വി വിജുമോഹൻ, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്‌ മണികണ്ഠൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ്‌ എസ് എൽ കൃഷ്ണകുമാരി,  എന്നിവർ വി കെ മധുവിന്‌ ഒപ്പമുണ്ടായി. 
പ്രധാന വാർത്തകൾ
 Top