27 September Sunday

സംയുക്ത ട്രേഡ്‌ യൂണിയൻ സമരം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

ചെറുതോണി പോസ്റ്റ്‌ ഓഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 

 
 ഇടുക്കി
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ സമരം നടത്തി. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, ടിയുസിസി തുടങ്ങിയ ട്രേഡ്‌ യൂണിയനുകൾ സമരത്തിൽ പങ്കാളികളായി. സാമൂഹ്യഅകലം പാലിച്ച്‌ ഒരു കേന്ദ്രത്തിൽ അഞ്ചുപേർ വീതമാണ്‌ സമരത്തിൽ അണിചേർന്നത്‌.
ചെറുതോണി പോസ്റ്റ്‌ ഓഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ പി ഉസ്മാൻ അധ്യക്ഷനായി.
കട്ടപ്പന ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിലെ സമരം സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി എസ്‌ രാജനും ഹെഡ്‌ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി കെ എസ്‌ മോഹനനും ഉദ്‌ഘാടനം ചെയ്‌തു. തൊടുപുഴ ബിഎസ്എൻഎൽ ഓഫീസ്‌ പടിക്കൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി മേരി ഉദ്‌ഘാടനം ചെയ്തു. തൊടുപുഴ കേന്ദ്ര നികുതിദായക ഓഫീസ്‌, മണക്കാട് ഹെഡ് പോസ്റ്റ്‌ ഓഫീസ്‌ എന്നിവിടങ്ങളിലും സമരം നടന്നു. വണ്ടൻമേട്‌ പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമരം ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയംഗം രാജാ മാട്ടൂക്കാരൻ, ചപ്പാത്തിൽ എഐടിയുസി നേതാവ് മിനിമോൾ നന്ദകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. അണക്കര ബിഎസ്‌എൻഎല്ലിനു മുന്നിൽ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി എസ് ബിസി ഉദ്ഘാടനം ചെയ്തു. 
കെഎസ‌്ബി വർക്കേഴ‌്സ‌് അസോസിയേഷൻ(സിഐടിയു) നേതൃത്വത്തിൽ കരിമണ്ണൂർ കെഎസ‌്ഇബി സെക്‌ഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഉടുമ്പന്നൂരിലും സമരം നടന്നു. മൂന്നാർ പോസ്റ്റ് ഓഫീസ്‌, ബിഎസ്എൻഎൽ ഓഫീസ്‌, മാട്ടുപ്പെട്ടി, ദേവികുളം, തലയാർ, പള്ളിവാസൽ, എല്ലപ്പെട്ടി, മൂന്നാർ കോളനി എന്നീ കേന്ദ്രങ്ങളിലും സമരം നടന്നു. സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി തൊടുപുഴയിൽ പ്രസ്‌ക്ലബ്ബിനു മുമ്പിൽ യോഗം ചേർന്നു. സീനിയർ ജേർണലിസ്റ്റ് ഫോറം നേതാവും സിപിഐ ജില്ലാ സെക്രട്ടറിയുമായ കെ കെ ശിവരാമൻ ഉദ്ഘാടനംചെയ്തു. നെടുങ്കണ്ടം പടിഞ്ഞാറേ കവല, പോസ്റ്റ്‌ ഓഫീസ്‌,  തൂക്കുപാലം, മുണ്ടിയെരുമ, പാമ്പാടുംപാറ, അല്ലിയാർ, കൂട്ടാർ, കുഴിത്തൊളു, പുഷ്പക്കണ്ടം, ഏലപ്പാറ, ഉപ്പുതറ, വാഗമൺ മുപ്പത്തഞ്ചാംമൈൽ, കൊച്ചുകരിന്തരുവി എന്നിവിടങ്ങളിൽ സമരം നടന്നു.
കുഞ്ചിത്തണ്ണി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം സിപിഐ എം ഏരിയ ആക്ടിങ്‌ സെക്രട്ടറി കെ ആർ ജയൻ ഉദ്ഘാടനംചെയ്തു. അടിമാലി പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സിഐടിയു ഏരിയ പ്രസിഡന്റ് എം കമറുദ്ദീൻ, കല്ലാറിൽ ഏരിയ സെക്രട്ടറി സാബു ജയിംസ്‌, ആനച്ചാലിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം സി ഡി ഷാജി എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. അടിമാലി ബിഎസ്എൻഎൽ ഓഫീസ്‌, ആനവിരട്ടി, മച്ചിപ്ലാവ്‌, വെള്ളത്തൂവൽ, ഹൈറേഞ്ച് ഡയറി, ഇരുമ്പുപാലം, തോക്കുപാറ, കല്ലാർകുട്ടി എന്നിവിടങ്ങളിലും സമരം നടന്നു.
  പീരുമേട് ഏരിയയിൽ പീരുമേട്, പാമ്പനാർ, കരടിക്കുഴി വണ്ടിപ്പെരിയാർ, മ്ലാമല, കുമളി, വള്ളക്കടവ്, ചെങ്കര തുടങ്ങിയ കേന്ദ്രങ്ങളിൽ സമരം നടന്നു. 
 
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top