02 June Tuesday
റിയൽ എസ്റ്റേറ്റ് മാഫിയക്കുവേണ്ടി

കോൺഗ്രസ്‌ മെമ്പർമാരുടെ ഭൂമികൈയേറ്റം;- പൊലീസ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

ചാലക്കുടി

റിയൽ എസ്‌റ്റേറ്റ് മാഫിയകൾ ചെറിയ വില കൊടുത്ത് വാങ്ങിക്കൂട്ടിയ സ്ഥലത്തിന്റെ വില കൂട്ടാൻ കോൺഗ്രസ്‌ പഞ്ചായത്ത് മെമ്പർമാരുടെ റോഡ് നിർമാണം. ഇതിനായി വ്യക്തിയുടെ സ്ഥലം കൈയേറി ബലമായി റോഡ് വെട്ടാൻ ശ്രമിച്ച കോൺഗ്രസ്‌ നേതാക്കളായ പഞ്ചായത്ത് മെമ്പർമാർക്കെതിരെ കേസെടുത്തു. 
കുളത്തിലേക്ക് റോഡ് ഉണ്ടാക്കാനെന്ന പേരിൽ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് റോഡ് വെട്ടുന്നത്. കുളത്തിലേക്ക് വേറെ വഴിയുണ്ടായിട്ടും റിയൽ എസ്‌റ്റേറ്റ് മാഫിയകൾക്കുവേണ്ടിയാണ് വ്യക്തിയുടെ ഭൂമി കൈയേറി റോഡ് നിർമിക്കുന്നത്. വൻ കമീഷൻ പറ്റിയാണ് റോഡ് നിർമിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനായി മുരിങ്ങൂർ സാൻജോ നഗറിൽ കമ്പിവേലി പൊളിച്ചുനീക്കി ഭൂമി കൈയേറാൻ ശ്രമിച്ചതിനാണ്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കേസെടുത്തത്‌. 
മേലൂർ പഞ്ചായത്ത് മെമ്പർ രാജേഷ് മേനോത്ത്, കൊരട്ടി രണ്ടാം വാർഡ് മെമ്പർ ജോബി മാനുവൽ, കോൺഗ്രസ്‌ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ എം ഡി റാഫേൽ എന്നിവരടക്കം ഒമ്പതു പേർക്കെതിരെയാണ് കൊരട്ടി പൊലീസ് കേസെടുത്തത്.
പ്രധാന വാർത്തകൾ
 Top