06 December Sunday
കോവിഡിന്റെ മറവിലെ കൊള്ള

കേന്ദ്രത്തിന്‌ തൊഴിലാളികളുടെ താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

ന്യൂഡൽഹി /തൃശൂർ

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനും ബിജെപി ഭരിക്കുന്ന -സംസ്ഥാന സർക്കാരുകൾക്കുമെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ രാജ്യവ്യാപക പ്രക്ഷോഭം. കോവിഡ് മുൻകരുതൽ പാലിച്ചും പൊലീസ്‌ അതിക്രമം അതിജീവിച്ചും തൊഴിലാളികൾ പ്രതിഷേധമുയർത്തി.  സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എൽപിഎഫ്‌, യുടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. സംയുക്തസമരവേദി  പ്രധാനമന്ത്രിക്ക്‌ ഇ മെയിലിൽ നിവേദനം നല്‍കി. കർഷകരും കർഷകത്തൊഴിലാളികളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. ബാങ്ക്‌, ഇൻഷുറൻസ്‌, പ്രതിരോധം, ടെലികോം, കേന്ദ്ര–-സംസ്ഥാന ജീവനക്കാർ എന്നിവരുൾപ്പെടുന്ന വിവിധ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും  പങ്കുചേര്‍ന്നു. ആശ, അങ്കണവാടി പ്രവർത്തകരും പങ്കാളികളായി.
 ഡൽഹി രാജ്‌ഘട്ടിൽ സാമൂഹിക അകലം പാലിച്ച്‌ നിരാഹാര സത്യഗ്രഹം അനുഷ്‌ഠിച്ച സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ, പ്രസിഡന്റ്‌ കെ ഹേമലത തുടങ്ങിയവരെ അറസ്റ്റുചെയ്‌തു. വിവിധയിടങ്ങളിൽ കുടുങ്ങിയ തൊഴിലാളികൾക്ക്‌ സുരക്ഷിതമായി നാടുകളിലെത്താൻ അടിയന്തരസഹായം നൽകുക, എല്ലാവർക്കും റേഷൻ ഉറപ്പാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികളടക്കം ആദായ നികുതിദായകരല്ലാത്ത എല്ലാവർക്കും 7500 രൂപവീതം മൂന്നു മാസം നൽകുക, അതിഥിത്തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുക, സ്വകാര്യവൽക്കരണ  നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം‌.
എഐടിയുസി ജനറൽ സെക്രട്ടറി അമർജിത്‌ കൗർ ലുധിയാനയിലും ഐഎൻടിയുസി പ്രസിഡന്റ്‌ സഞ്ജീവറെഡ്‌ഢി ഹൈദരാബാദിലും പങ്കെടുത്തു.  
പ്രതിഷേധത്തിനെതിരെയുണ്ടായ പൊലീസ്‌ അതിക്രമം ജനാധിപത്യ അവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ അഖിലേന്ത്യാ കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനും പ്രതിഷേധത്തിന്റെ ഭാഗമായി. തമിഴ്‌നാട്ടിൽ 10,000 കേന്ദ്രത്തിലായി രണ്ടുലക്ഷം പേർ അണിനിരന്നു. അസം, അരുണാചൽ പ്രദേശ്‌ എന്നിവിടങ്ങളിലെ പെട്രോളിയം മേഖലയിലും ഛത്തീസ്‌ഗഢ്‌, ഒഡിഷ, തെലങ്കാന, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ കൽക്കരിമേഖലയിലും തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കാളികളായി. 
തിരുവനന്തപുരത്ത്‌ രാജ്ഭവനുമുന്നിൽ നടന്ന സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു. എജീസ് ഓഫീസിനുമുന്നിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 
തൃശൂർ ഏജീസ് ഓഫീസിന്‌ മുന്നിൽ നടന്ന പ്രതിഷേധം  എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് അധ്യക്ഷനായി. താണിക്കുടം പോസ്‌റ്റോഫീസിന്‌ മുന്നിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ സുന്ദരൻ കുന്നത്തുള്ളിയും  കൊടുങ്ങല്ലൂർ ബിഎസ്എൻഎൽ ഓഫീനു മുന്നിൽ എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദനും ഉദ്‌ഘാടനം ചെയ്‌തു.
അയ്യന്തോൾ പോസ്‌റ്റോഫീസിന്‌ മുന്നിൽ  സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം കെ കണ്ണനും  തലോർ പോസ്‌റ്റോഫീസിന്‌ മുന്നിൽ  ജില്ലാ പ്രസിഡന്റ്‌  കെ കെ രാമചന്ദ്രനും  തൃശൂർ ഇഎസ്ഐ റീജണൽ ഓഫീസിന്‌ മുന്നിൽ  ജില്ലാ ട്രഷറർ എ സിയാവുദ്ദീനും അയ്യന്തോൾ എസ്‌എസ്‌ഐക്ക്‌ മുന്നിൽ കേന്ദ്ര വർക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജനും ഉദ്‌ഘാടനം ചെയ്‌തു. മുണ്ടൂർ പോസ്‌റ്റോഫീസിനു മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം  ബാബു എം പാലിശ്ശേരിയും എളവള്ളി പോസ്‌റ്റോഫീസിന്‌ മുന്നിൽ കെ കെ പ്രസന്നകുമാരിയും  മറ്റം ബിഎസ്എൻഎൽ ഓഫീസിന്‌ മുന്നിൽ കെ എഫ് ഡേവിസും  ഗുരുവായൂർ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ആർ വി ഇക്ബാലും കൂർക്കഞ്ചേരി പോസ്‌റ്റോഫീസിന്‌ മുന്നിൽ കെ വി ഹരിദാസും  തൃശൂരിൽ എ ഡി ജയനും തിരൂരിൽ എഐടിയുസി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാജനും ഉദ്‌ഘാടനം ചെയ്‌തു.
മാടായിക്കോണത്ത്‌‌ സി കെ ചന്ദ്രനും തൃശൂർ ആദായ നികുതി  ഓഫീസിന്‌ മുന്നിൽ എം കെ ബാലകൃഷ്ണനും കോനിക്കര പോസ്‌റ്റോഫീസിന്‌ മുന്നിൽ കോനിക്കര പ്രഭാകരനും  കോടാലിയിൽ  പി കെ ശിവരാമനും  മുതുവറയിൽ  പി കെ പുഷ്പാകരനും  ദേശമംഗലത്ത്‌ കെ കെ മുരളീധരനും മുരിയാട്  ലത ചന്ദ്രനും  വാണിയമ്പാറയിൽ ഷീല അലക്സും  കുട്ടനെല്ലൂരിൽ കെ പി പോളും  വലപ്പാട്  ശശികല ശ്രീവത്സനും ചാവക്കാട് എൻ കെ അക്ബറും  ചിറ്റഞ്ഞൂരിൽ എം എസ്‌ പ്രേമലതയും ഉദ്‌ഘാടനം ചെയ്‌തു.
കേരള പത്രപ്രവർത്തക യൂണിയൻ, - കേരള ന്യൂസ്- പേപ്പർ എംപ്ലോയീസ്- ഫെഡറേഷൻ ജില്ലാ കമ്മിറ്റികൾ സംയുക്തമായി പ്രസ്- ക്ലബ്ബിനു മുന്നിൽ പ്രതിഷേധിച്ചു.  കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ്- സുഭാഷ്- ഉദ്-ഘാടനം ചെയ്-തു.  
ജില്ലാ പ്രസിഡന്റ്- കെ പ്രഭാത്- അധ്യക്ഷനാ-യി.-സംസ്ഥാന ട്രഷറർ പി സുരേഷ്-ബാബു, കെഎൻഇഎഫ്- സംസ്ഥാന സെക്രട്ടറി ടോം പനയ്-ക്കൽ എന്നി-വർ- സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top