17 June Monday

കുട്ടികളുടെ നാടക ക്യാമ്പ് ഇന്ന‌് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
കണ്ണൂർ
നാടക നിർമാണത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടികളുടെ നാടകക്കളരി. ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടകക്കളരിയിലാണ് നാടകങ്ങളുടെ പുത്തൻ സങ്കേതങ്ങൾ പരിചയപ്പെട്ടുള്ള  പരിശീലനം നടക്കുന്നത്. നാടക എഴുത്ത് മുതൽ സ്റ്റേജിലുള്ള അഭിനയം വരെയുള്ള കാര്യങ്ങളിലാണ് വിദഗ‌്ധരുടെ നേതൃത്വത്തിലുള്ള ക്ലാസ് നടന്നത്. 
രചനയിൽ എം കെ മനോഹരനും രംഗാവിഷ്കാരം തിയേറ്റർ ഡ്രാമയിൽ പ്രവീൺ രുഗ്മയും അഴീക്കോടൻ ചന്ദ്രനും ക്ലാസെടുത്തു. സുരേഷ്ബാബു കൊളശേരി, സുധീർ കരിങ്കൽകുഴി, അമൃതനന്ദ എന്നിവരുടെ നേതൃത്വത്തിൽ നാടൻ പാട്ടിന്റെ ശീലുകളെകുറിച്ചും ക്ലാസെടുത്തു. 
സുനീഷ് വടക്കുമ്പാടൻ, സജിത്ത് വിശ്വനാധൻ എന്നിവർ നാടകത്തിന്റെ പ്രൊപ്പർട്ടി നിർമാണത്തെ കുറിച്ചുള്ള ക്ലാസും കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പ്രൊപ്പർട്ടികളുടെ നിർമാണവും നടന്നു. പ്രകാശൻ ചെങ്ങൽ, ബിജു ആന്റണി, ഹരി കുഞ്ഞിമംഗം, നൗഫൽ ചാല എന്നിവരും വിവിധ അവതരണങ്ങൾ നടത്തി.   വ്യാഴാഴ്ച ക്യാമ്പ് സമാപിക്കും. ഉമേഷ് കല്യാശേരി ക്ലാസെടുക്കും.  സർട്ടിഫിക്കറ്റ് വിതരണത്തോടെ ക്യാമ്പ് സമാപിക്കും.
പ്രധാന വാർത്തകൾ
 Top