22 September Sunday

എം എൻ കാവ്യപുരസ‌്കാരം: സ‌ൃഷ‌്ടികൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
മാരാരിക്കുളം
എം എൻ കാവ്യപുരസ‌്കാരത്തിന് സ‌ൃഷ‌്ടികൾ ക്ഷണിച്ചു. 2019 ജൂലൈ ഒമ്പതിന് 40 വയസ് കവിയാത്തവര്‍ക്ക് മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തവയുമായ കവിതകള്‍ അയക്കാം. മൂന്ന് പേജിൽ കവിയരുത്. ഒരാൾ ഒരു കവിത മാത്രമേ അയക്കാവൂ. കവിതയുടെ മൂന്ന് കോപ്പി അയക്കണം. പ്രമുഖ പത്രപ്രവർത്തകനും കവിയും നാടകകാരനും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സ്ഥാപകനേതാവുമായിരുന്നു  എം എൻ കുറുപ്പ്. 10,001 രൂപയും ഫലകവും പ്രശസ‌്തിപത്രവും അടങ്ങുന്നതാണ് പുരസ‌്കാരം. 
വയസ് തെളിയിക്കുന്ന രേഖ, പേരും വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ കുറിപ്പ് എന്നിവയും സ‌ൃഷ‌്ടിയോടൊപ്പം അയക്കണം. കൺവീനർ, എം എൻ കാവ്യപുരസ‌്കാരസമിതി, പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയ കമ്മിറ്റി, പാതിരപ്പള്ളി പിഒ ആലപ്പുഴ –- 688521 എന്ന വിലാസത്തിൽ ജൂൺ 20ന് മുമ്പ് ലഭിക്കണം. kvretheeshkv@gmail.com എന്ന ഇ–-മെയിൽ വിലാസത്തിലും അയക്കാവുന്നതാണ്. 
ജൂലൈ ഒമ്പതിന് എം എൻ കുറുപ്പ് ദിനത്തിൽ ആലപ്പുഴയിൽ നടക്കുന്ന അനുസ‌്മരണസമ്മേളനത്തിൽ പുരസ‌്കാരം സമ്മാനിക്കും. ഫോണ്‍: 9496420708, 9497259252, 9947528616.
പ്രധാന വാർത്തകൾ
 Top