23 May Thursday

ഇടതുമേൽക്കൈയിൽ മാവേലിക്കര

സ്വന്തം ലേഖകൻUpdated: Tuesday Apr 23, 2019
 
ചെങ്ങന്നൂർ
നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് 1.43 ലക്ഷം വോട്ടിന്റെ മേൽക്കൈയുള്ള മാവേലിക്കര ലോക‌്സഭ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാർ വിജയതീരത്ത‌്. വൻവിജയം പ്രതീക്ഷിക്കാവുന്ന അന്തരീക്ഷം പ്രകടമായതോടെ എൽഡിഎഫ‌് പ്രവർത്തകരും ആത്മവിശ്വാസത്തിലാണ‌്. 
 മാവേലിക്കര ഇക്കുറി ഇടതുപക്ഷത്തിനെന്നായിരുന്നു നിഷ‌്പക്ഷ വോട്ടർമാരടക്കം തുടക്കം മുതൽ വിധിയെഴുതിയത‌്. ഇത‌് ശരിവയ‌്ക്കുന്ന തരത്തിലായിരുന്നു ദിനംപ്രതിയുള്ള എൽഡിഎഫ‌് പ്രചാരണം. സിറ്റിങ‌് എംപിയുടെ പരാജയമാണ‌് വോട്ടർമാർ വിലയിരുത്തിയത‌്. പ്രളയകാലത്ത‌് ഒരു ജനപ്രതിനിധി ചെയ്യേണ്ട കടമ മറന്നുകൊണ്ട‌് ദുരിതബാധിതരെ സഹായിക്കുന്നതിൽ കാട്ടിയ അനാസ്ഥ എംപിക്കെതിരെ രാഷ‌്ട്രീയഭേദമന്യേ പ്രതിഷേധം സ‌ൃഷ‌്ടിച്ചു. പ്രളയബാധിതർ ഈ മുറിവോടെയാണ‌് പോളിങ‌്ബൂത്തുകളിലേക്ക‌് എത്തുക. 
 കൊട്ടാരക്കരനായ ചിറ്റയത്തിന‌് മാവേലിക്കര മണ്ഡലത്തിലാകെ വ്യക്തിബന്ധങ്ങളുണ്ട‌്. ലാളിത്യവും വിനയവും എതിരാളികൾക്കും ചിറ്റയത്തെ പ്രിയങ്കരനാക്കി മാറ്റി. അടൂരിലെ എംഎൽഎയായി കാഴ‌്ചവച്ച വികസനനേട്ടങ്ങളിലൂടെ മികച്ച ജനപ്രതിനിധിയാണ‌് ചിറ്റയമെന്ന ലേബലും വോട്ടർമാർക്ക‌് ബോധ്യപ്പെട്ടു. പ്രചാരണം തുടങ്ങിയപ്പോൾ ചിറ്റയത്തിന‌്  ലഭിച്ച സ്വീകാര്യതയ‌്ക്കും ഇതെല്ലാം ഘടകങ്ങളായി.  മൂന്നുഘട്ടമായി നടന്ന പര്യടനത്തിൽ ലക്ഷക്കണക്കിന‌് വോട്ടർമാരുമായി ചിറ്റയം മനസുപങ്കുവച്ചു. കുട്ടികളും സ‌്ത്രീകളും തലമുതിർന്നവരുമെല്ലാം ചിറ്റയത്തിന‌് ഒപ്പം ചേർന്നു. സ്ഥാനാർഥിയുടെ മികവിനൊപ്പം എൽഡിഎഫിന്റെ ചിട്ടയായ പ്രവർത്തനവും ചേർന്നതോടെ മാവേലിക്കരയിൽ ചിറ്റയത്തിന്റെ വിജയം സുനിശ‌്ചിതമാക്കുന്നു.
പ്രധാന വാർത്തകൾ
 Top