ചങ്ങനാശേരി
ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ അവസാന യാത്രയ്ക്ക് പ്രാർഥനാനിരതരായി ആയിരങ്ങൾ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കണ്ട ജനത്തിരക്കിനേക്കാൾ വലിയ ജനസാഗരമാണ് ഖബറടക്ക ശുശ്രൂഷക്കായ് ഒഴുകിയെത്തിയത്.
ചടങ്ങുകൾ വീക്ഷിക്കാൻ തൽസമയ സംപ്രേക്ഷണത്തിനായി നിരവധി സ്ക്രീനുകൾ ക്രമീകരിച്ചിരുന്നതിനാൽ സംസ്കാര ശുശ്രൂഷകൾക്ക് നിയോഗിക്കപ്പെട്ടവരും ബിഷപ്പുമാരും വൈദിക ശ്രേഷ്ഠരും പ്രത്യേക ക്ഷണിതാക്കളും മാത്രമാണ് പള്ളിയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. രാവിലെ 9ന് തന്നെ ചടങ്ങുകൾ ആരംഭിച്ചു. അഞ്ചു മണിക്കൂർ എടുത്താണ് അവസാന ചടങ്ങുകളും പൂർത്തിയാക്കിയത്.
മൂന്നാംഘട്ട ശുശ്രൂഷകളും പൂർത്തിയാക്കി മർത്ത മറിയം ഖബറടക്ക പള്ളിയിലെ പ്രത്യേക കല്ലറയിലേക്ക് മൃതദേഹം വഹിച്ചുള്ള ആചാരമായ വരവിന് മുമ്പ് പരമ്പരാഗതമായ നഗരി കാണിക്കൽ നടന്നു. വൈദികരും സന്യസ്ത ശ്രേഷ്ഠരും അടങ്ങുന്ന പ്രത്യേക സംഘം മെത്രാപ്പോലീത്തൻ പള്ളിയുടെ ചുറ്റിലുമുള്ള പാതയിലൂടെ മൃതദേഹ പേടകം ഉൾകൊള്ളുന്ന മഞ്ചലുമായി ഒരു വട്ട പ്രദക്ഷിണം നടത്തി. ഖബറടക്ക പള്ളിക്ക് മുമ്പിൽ സംസ്ഥാന സർക്കാരിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..