തിരുവനന്തപുരം
ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) വെ ഞ്ഞാറമൂട് ആലന്തറ കോഫി ഹൗസ് ബ്രാഞ്ചിൽ എ കെ ജി ദിനം ആചരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഗോപകുമാർ പുല്ലമ്പാറ, സെക്രട്ടറി വിപിൻകുമാർ, ജില്ലാ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
വർക്കല
സിപിഐ എം വര്‍ക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ എം എസ് ഭവനുമുന്നിൽ ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ പതാക ഉയർത്തി. ഏരിയ സെക്രട്ടറി എം കെ യൂസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് രാജീവ്, കെ എം ലാജി, വി സത്യദേവൻ, ബി എസ് ജോസ്, എ നഹാസ്, കെ ആർ ബിജു, സ്മിതാ സുന്ദരേശൻ, ലോക്കൽ സെക്രട്ടറി എൽ എസ് സുനിൽ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ലോക്കലിൽ രാജേന്ദ്രൻ നായർ, എസ് ഗിരിഷ് ലാൽ, ആർ സൂരജ്, വി സത്യദേവന്‍ എന്നിവർ പതാക ഉയർത്തി.
ചിറയിൻകീഴ്
സിപിഐ എം വക്കം ലോക്കൽ കമ്മിറ്റി എ കെ ജിയുടെ ചരമദിനമാചരിച്ചു. സിഐടിയു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ടി ഷാജു, ജെ സലിം എ നൗഷാദ്, എം അക്ബർഷ, മനോഹരൻ, എൻ എസ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പാളയം
സിപിഐ എം മരുതംകുഴി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച എ കെ ജി അനുസ്മരണം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ ആർ മധുസൂദനൻ അധ്യക്ഷനായി. സിപിഐ എം പാളയം ഏരിയ കമ്മിറ്റിയംഗം എസ് എൽ അജിതാ ദേവി സംസാരിച്ചു.
വിതുര
1972ലെ മുടവൻമുകൾ മിച്ചഭൂമി സമരത്തിൽ പങ്കെടുക്കുകയും എ കെ ജിയോടൊപ്പം ജയിൽവാസം അനുഭവിക്കുകയുംചെയ്ത എസ് സുബൈറിനെ സിപിഐ എം ആഭിമുഖ്യത്തിൽ ആദരിച്ചു. എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി സിപിഐ എം ഏരിയ കമ്മിറ്റി അംഗം വിനീഷ് കുമാർ ഉദ്ഘാടനംചെയ്തു. ഷാജിത അൻഷാദ് അധ്യക്ഷയായി. രാജു ഐസക്, വിനോദ് കുമാർ, കെ ബാബു, ആർ കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു.
സിപിഐ എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഇ എം എസ്, എ കെ ജി ദിനാചരണം ജില്ലാ കമ്മിറ്റി അംഗം ഡോ. ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ജെ വേലപ്പൻ അധ്യക്ഷനായി. എൻ ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വിതുര ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി, എസ് സഞ്ജയൻ എന്നിവർ സംസാരിച്ചു.
നെടുമങ്ങാട്
സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ കെ ജി ദിനം ആചരിച്ചു. ഏരിയ,ലോക്കല്‍, ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയര്‍ത്തല്‍, ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുബന്ധ അനുസ്മരണ പരിപാടികള്‍ എന്നിവയാണ് നടന്നത്. സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍,ലോക്കല്‍ സെക്രട്ടറിമാര്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവര്‍ അനുസ്മരണത്തിന് നേതൃത്വം നല്‍കി.
പേരൂർക്കട ഏരിയയിൽ മുഴുവൻ ലോക്കൽ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തി. പേരൂർക്കടയിൽ ജില്ലാ കമ്മിറ്റി അംഗം കെ ശശാങ്കൻ, വട്ടപ്പാറയിൽ ജില്ലാ കമ്മിറ്റി അംഗം വി അമ്പിളി തുടങ്ങിയവർ പതാക ഉയർത്തി. ലോക്കൽ കേന്ദ്രങ്ങളിൽ ലോക്കൽ സെക്രട്ടറിമാർ, ഏരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പതാക ഉയർത്തി.
നെയ്യാറ്റിൻകര
എ കെ ജി ദിനചാരണത്തിന്റെ ഭാഗമായി സിപിഐ എം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ മന്ദിരത്തിൽ ഏരിയ സെക്രട്ടറി ടി ശ്രീകുമാർ പതാകയുയർത്തി. കെ ആൻസലൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ പി കെ രാജമോഹനൻ, വി വി കേശവൻകുട്ടി, പി രാജൻ, സനൽരാജ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..