28 May Thursday

റെയിൽവേ സ്‌റ്റേഷനും ബസ്്‌ സ്റ്റാൻഡും അണുവിമുക്‌തമാക്കി

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 

 
കോട്ടയം
കോവിഡിനെ തുരത്താൻ കർമപരിപാടിയുമായി അഗ്‌നിശമനസേനയും. ഞായറാഴ്‌ച സേന കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷൻ, കെഎസ്‌ആർടിസി, സ്വാകര്യ ബസ്‌സ്‌റ്റാൻഡുകൾ എന്നിവിടങ്ങൾ അണുവിമുക്‌തമാക്കി. ക്ലോറിൻ ഉപയോഗിച്ച്‌ വ്യത്തിയാക്കിയശേഷം അണുനാശിനി തളിച്ചു. 
സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്‌റ്റേഷനുകളും ബസ്‌ സ്‌റ്റാൻഡും ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു. ഇതിന്റ ഭാഗമായാണ്‌ കോട്ടയത്തും ശുചീകരണം നടന്നത്‌. സ്‌റ്റേഷൻ ഓഫീസർ കെ വി ശിവദാസിന്റെ നേതൃത്വത്തിൽ 30 പേർ  പ്രവർത്തനത്തിൽ പങ്കാളികളായി.
 
 
പ്രധാന വാർത്തകൾ
 Top