29 May Friday

കോവിഡിനെ തുരത്താന്‍ ബ്ലീച്ചിങ് ഓപ്പറേഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
തൃശൂർ 
കോവിഡിനെ തുരത്താൻ  കർഫ്യൂദിനത്തിൽ ആരോഗ്യവകുപ്പും ഫയഫോഴ്സും ബ്ലീച്ചിങ് ഓപ്പറേഷൻ. പ്രളയത്തിൽ രക്ഷാസൈന്യമായി എത്തിയ യുവാക്കളും ദൗത്യത്തിൽ പങ്കാളികളായി. ഒരു ശതമാനം ബ്ലീച്ചിങ് ലായനി കലക്കി ഫയർഫോഴ്സിന്റെ  യന്ത്രം ഉപയോഗിച്ച് തൃശൂർ നഗരത്തിൽ ജനപ്രദേശങ്ങളാകെ അണുവിമുക്തമാക്കി.
 റെയിൽവേസ്റ്റേഷൻ, കെഎസ്ആർടിസി  സ്റ്റാൻഡ്,  മുനിസിപ്പൽ സ്റ്റാൻഡ്‌, ശക്തൻ സ്റ്റാൻഡ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ്  ബ്ലീച്ചിങ് സൊലൂഷൻ ഉപയോഗിച്ച് അണുവിമുക്തമാക്കിയത്. ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം ബ്ലീച്ചിങ് പൗഡർ കലക്കി അതിന്റെ തെളി ഊറ്റി ഫയർഫോഴ്സിന്റെ ഫസ്റ്റ് റെസ്പോൺസിബിൾ വെഹിക്കിളിലെ 400 ടാങ്കിൽ  നിറച്ചാണ്  ശുചീകരിച്ചത്‌.  ഇത് എല്ലാ അണുക്കളെയും നശിപ്പിക്കും.  നഗരത്തിലെ ഫുട്പാത്തുകളിലെ ഹാൻഡ്റെയിലുകളിലും എടിഎമ്മുകളിലുമെല്ലാം ബ്ലീച്ചിങ് ലായനി അടിച്ചു. ജില്ലാ ആശുപത്രിയിൽ ഒപിയിലടക്കം അണുനാശിനി തെളിച്ചു. ജനത കർഫ്യൂ ആയതിനാൽ ജനം പുറത്തിറങ്ങാത്തതിനാൽ പെട്ടെന്നാണ് ഇത് ആരോഗ്യവകുപ്പ് ആസൂത്രണംചെയ്തത്. ഫയർഫോഴ്സും   പ്രളയകാലംമുതൽ സേവനരംഗത്തുള്ള യുവാക്കളും കർമനിരതരായി. ഞായറാഴ്‌ച പകൽ രണ്ടുമുതൽ ആരംഭിച്ച പ്രവൃത്തി രാത്രി ഒമ്പതോടെ  പൂർത്തിയായി.
പ്രധാന വാർത്തകൾ
 Top