30 May Saturday

നീണാൽ വാഴാൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

കരിമ്പം ഫാമിൽ വിൽപനയ്ക്ക് തയ്യാറായ ടിഷ്യു കൾച്ചർ വാഴത്തൈകൾ

തളിപ്പറമ്പ് 
ഇനി വാഴകൃഷി പഴയപോലെയാകില്ല. എണ്ണവും വണ്ണവും കൂടിയ നേന്ത്രവാഴകൾ കൃഷിയിടത്തിൽ ഇനി കർഷകർക്ക് വിളയിച്ചെടുക്കാം. രോഗങ്ങളെയും കീടങ്ങളെയും കൃഷിയിടത്തിന് പുറത്തുനിർത്തുന്ന  ടിഷ്യുകൾച്ചർ നേന്ത്രവാഴത്തൈ വിൽപന കരിമ്പം ഫാമിൽ തുടങ്ങി. കീടനാശിനികളുടെ വർധിച്ച ഉപയോഗമില്ലാതെ ഉൽപാദന വർധനയും മികച്ച വരുമാനവും  ലക്ഷ്യമിടുന്നവർക്ക് എളുപ്പത്തിൽ നട്ടുവളർത്താൻ സാധിക്കുന്നതാണ് ഇവ. ചെറിയ അധ്വാനത്തിലൂടെ ഒന്നിച്ച് വിളവെടുക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജലസേചന സൗകര്യമുണ്ടെങ്കിൽ ഏത് സമയത്തും വാഴകൃഷി നടത്താം. ജില്ലാപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫാമിൽ  20,000 തൈകളാണ്‌ തയ്യാറായത്‌.  
ഉയരം കുറവ്‌, 
ഉറപ്പിൽ കേമൻ
ഉയരംകുറഞ്ഞതും ഉറപ്പുള്ളതും പെട്ടന്ന് ഒടിഞ്ഞുപോവാത്തതുമായ നാടൻ നേന്ത്രൻ ഇനമാണിവ. ഒമ്പത് മാസത്തിനുള്ളിൽ വിളവെടുക്കാം. 20–-30 കിലോ തൂക്കമുള്ളതാണ് ടിഷ്യു കൾച്ചർ വാഴക്കുലകൾ. ശീതീകരിച്ച മുറിയിൽ മാതൃസസ്യത്തിന്റെ രോഗമില്ലാത്തതും ഗുണമേന്മയുള്ളതുമായ ഒരംശത്തിൽനിന്നാണ് തൈ തയ്യാറാക്കുന്നത്. ആദ്യരണ്ടുമാസം വളർച്ച സാവധാനത്തിലാണെങ്കിലും പിന്നീട് വേഗം വളർച്ച പ്രാപിക്കും. നടീൽ സമയത്ത് 10മുതൽ 15കിലോവരെ ജൈവവളം ചേർക്കണം. വാഴത്തോട്ടങ്ങളിൽ ഇടവിളയായി വെള്ളരി, ചീര എന്നിവയും കൃഷി ചെയ്യും. 20 രൂപയാണ്‌  തൈകൾക്ക് വില.  കുരുമുളക‌്, തെങ്ങിൻ തൈകൾ, മഞ്ഞൾ വിത്ത‌്, പച്ചക്കറികൾ, കറ്റാർവാഴ  തുടങ്ങിയവയും   വിൽപനക്കുണ്ടെന്ന‌്   അഗ്രികൾച്ചർ ഓഫീസർ റൂബി ജന്നറ്റ് ജോണി പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top