25 May Saturday

ദേവഗിരി മുന്നിൽ

സ്വന്തം ലേഖികUpdated: Saturday Feb 23, 2019

തിരുവാതിര മത്സരം ഒന്നാം സ്ഥാനം (ജെഡിടി ഇസ്‌ലാം കോളേജ്‌ വെള്ളിമാട്‌കുന്ന്‌)

പേരാമ്പ്ര
ചടുല നൃത്തച്ചുവടുകളും ഇമ്പമാർന്ന സംഗീതമേളവുമായി കലാകൗമാരം അരങ്ങുണർത്തി. നാലാം ദിവസത്തേയ‌്ക്ക‌് കടക്കുന്ന ‘ബേണിങ‌് ബെഞ്ചിൽ’ ഒന്നാം സ്ഥാനത്തിരിക്കാനുള്ള മത്സരത്തിലാണ‌് കലാലയങ്ങളുടെ താരങ്ങൾ. കലിക്കറ്റ‌് സർവകലാശാലയുടെ ബിസോൺ കലോത്സവത്തിൽ സെന്റ‌് ജോസഫ‌് ദേവഗിരി കോളേജാണ‌് ഒന്നാം സ്ഥാനക്കാരായി മുന്നേറുന്നത‌്.
ഫാറൂഖ‌് കോളേജിന്റെ കുത്തക തകർത്താണ‌് ദേവഗിരിയുടെ മുന്നേറ്റം. 40- സ്‌റ്റേജിതര ഇനങ്ങൾ    പൂർത്തിയായപ്പോൾ 74 പോയിന്റുമായാണ‌് ദേവഗിരിയുടെ മുന്നേറ്റം. 52 പോയിന്റുമായി ഫാറൂഖ് കോളേജാണ് തൊട്ടുപിന്നിൽ. 
38 പോയിന്റുള്ള പ്രൊവിഡൻസ് വുമൺസ് കോളേജാണ‌് മൂന്നാം സ്ഥാനത്ത‌്. ഗുരുവായൂരപ്പൻ കോളേജ് നാലാം സ്ഥാനത്തുമുണ്ട്. 
ശനിയാഴ്ച കേരള നടനം, നാടോടി നൃത്തം, മിമിക്രി, മോണോ ആക്ട്, ചെണ്ടമേളം, പഞ്ചവാദ്യം തുടങ്ങിയ മത്സരങ്ങൾ നടക്കും.
പ്രധാന വാർത്തകൾ
 Top