26 March Tuesday
കരുത്തുകാട്ടി എസ്‌എഫ്‌ഐ

ഉജ്വല പ്രകടനത്തോടെ സമ്മേളനത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

എസ്‌എഫ്‌ഐ ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കൽപ്പറ്റ
 വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കരുത്തും സംഘടിത ശക്തിയും വിളിച്ചോതിയ പടുകൂറ്റൻ  റാലിയോടെ എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം.  വിദ്യാഭ്യാസരംഗത്തെ അവകാശപോരാട്ടങ്ങളിൽ ജില്ലയിലെ വിദ്യാർഥി സമൂഹം  ഒന്നടങ്കം എസ്എഫ്ഐക്കൊപ്പമാണെന്ന്  തെളിയിക്കുന്നതായിരുന്നു വിദ്യാർഥികളുടെ മഹാപ്രകടനം.  ശുഭ്ര പതാകകളേന്തിയ ആയിരക്കണക്കിന‌്   കലാലയ നക്ഷത്രങ്ങൾ നിരയായി അണിചേർന്നതോടെ  നഗരം പാൽക്കടലാക്കി.      മാനേജ്മെന്റ് ചൂഷണങ്ങളിലും വിദ്യാഭ്യാസരംഗത്തെ കമ്പോളവൽക്കരണത്തിനുമെതിരെയെല്ലാം ശക്തമായ ഇടപെടലുകൾ നടത്തി ജില്ലയിൽ അനുദിനം എസ്എഫ്ഐ കരുത്താർജിക്കുന്നതിന്റെ വിളംബരമായിരുന്നു റാലി. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ആദിവാസിവിഭാഗങ്ങളിൽനിന്നുമെല്ലാമുള്ള വിദ്യാഥിനികളുടെ വൻ പങ്കാളിത്തം റാലിയെ ശ്രദ്ധേയമാക്കി.   സ്കൂൾ വിദ്യാർഥികൾ മുതൽ കലാലയങ്ങളിലെയും ഉന്നത വിദ്യാഭ്യാസമേഖലയിലുമായി ആയിരങ്ങളാണ് വിവിധ യൂണിറ്റുകളിൽനിന്നുമായി റാലിയിൽ അണിനിരന്നത‌്. ജില്ലാ ബാങ്ക‌് പരിസരത്തുനിന്നും റാലി ആരംഭിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങൾ റാലിയുടെ മുൻ നിരയിൽ അണിനിരന്നു. തുടർന്ന‌് വൈത്തിരി, മാനന്തവാടി, പനമരം, പുൽപ്പള്ളി, ബത്തേരി, കൽപ്പറ്റ ഏരിയകളുടെ ബാനറുകർക്കുകീഴിലായി വിദ്യാർഥികൾ അണിനിരന്നു. ബാൻഡ‌് വാദ്യങ്ങളും നാസിക‌്ഡോളും റാലിക്ക‌് കൊഴുപ്പേകി. വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിനും കച്ചവടവൽക്കരണത്തിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി. റാലിക്ക‌് നഗരത്തിന്റെ വിവിധകേന്ദ്രങ്ങളിൽ വർഗബഹുജനസംഘടനകൾ അഭിവാദ്യമർപ്പിച്ചു. കൽപ്പറ്റ വിജയപമ്പ‌് പരിസരത്ത‌് എസ് എഫ്ഐ  മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സൈമൺ ബ്രിട്ടോ നഗറിൽ നടന്ന പൊതുസമ്മേളനം എസ‌്എഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷ‌് ഉദ‌്ഘാടനം ചെയ‌്തു. എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌് മുഹമ്മദ‌് ഷാഫി അധ്യക്ഷനായി. പി   കെ പ്രേംനാഥ‌് മുഖ്യപ്രഭാഷണം നടത്തി. എം മധു, കെ റഫീഖ‌്, കെ എസ‌് ഹരിശങ്കർ, വി എസ‌് വൈഷ‌്ണവി, അജ‌്നാസ‌് അഹമ്മദ‌്, അർജുൻ ഗോപാൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോബിസൺ സ്വാഗതം പറഞ്ഞു.  ശനിയാഴ‌്ച രാവിലെ പത്തിന‌്  പ്രതിനിധി സമ്മേളനം കൽപ്പറ്റ എൻഎംഎസ‌്എം കോളേജിൽ  സ: അഭിമന്യുനഗറിൽ സിനിമ സംവിധായകൻ പ്രിയാനന്ദൻ ഉദ്ഘാനം ചെയ്യും.   35 ജില്ലാ കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ 260 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.   
24ന‌് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത‌് സമ്മേളനം സമാപിക്കും. എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി രൂപികരിച്ച ശേഷമുള്ള മുഴുവൻ ജില്ലാ കമ്മിറ്റി അംഗങ്ങളെയും സമ്മേളനത്തിന്റെ ഭാഗമായി ആദരിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top