19 May Thursday

5 ജില്ലയിൽ സിഡിഎസ്‌ 
തെരഞ്ഞെടുപ്പ്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
തിരുവനന്തപുരം 
കോവിഡ്‌ വ്യാപനത്താൽ അഞ്ചു ജില്ലയിലെ കുടുംബശ്രീ സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവെച്ചു.  ബി കാറ്റഗറിയിൽപ്പെട്ട തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്‌, വയനാട്‌ ജില്ലകളിലെ തെരഞ്ഞെടുപ്പാണ് മാറ്റിയത്. പുതിയ തീയതി പിന്നീട്‌ അറിയിക്കുമെന്ന്‌ കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ പി ഐ ശ്രീവിദ്യ അറിയിച്ചു. ബാക്കി ജില്ലകളിൽ സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ 25നു നടക്കും.   
1970 തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇടമലക്കുടി ഒഴികെയുള്ള സിഡിഎസ്‌ തെരഞ്ഞെടുപ്പാണ് നടക്കേണ്ടത്‌. സിഡിഎസിലേക്കുള്ള ബിപിഎൽ, എസ്‌സി, എസ്‌ടി സംവരണ സീറ്റുകൾ നിശ്‌ചയിച്ചു. ആകെ സിഡിഎസ്‌ അംഗങ്ങളിൽ 50 ശതമാനമാണ്‌ ബിപിഎൽ സംവരണം. എസ്‌സി സംവരണം 20 ശതമാനവും എസ്‌ടി സംവരണം അഞ്ചു ശതമാനവുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top