22 February Saturday

ഡിവൈഎഫ്‌ഐ ലഘുലേഖ വിതരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർഥം ഡിവൈഎഫ്‌ഐ പ്രവർത്തകർ ട്രെയിനിൽ ലഘുലേഖ വിതരണംചെയ്യുന്നു

തിരുവനന്തപുരം 
മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർഥം ജില്ലയിൽ ഡിവൈഎഫ്‌ഐ യുവജന സ്ക്വാഡുകൾ റെയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റാൻഡുകളിലും ലഘുലേഖ വിതരണം നടത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷിന്റെയും പ്രസിഡന്റ് വി വിനീതിന്റെയും നേതൃത്വത്തിൽ ലഘുലേഖകൾ വിതരണം ചെയ്തു. 
ജില്ലാ ട്രഷറർ വി അനൂപ്,  ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ഷാഹിൻ, ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സജീവ്, വിദ്യാ മോഹൻ, വേണു തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലാകമാനം നൂറോളം കേന്ദ്രങ്ങളിൽ ലഘുലേഖ വിതരണം നടന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top