29 February Saturday

ഡിവൈഎഫ്ഐ പ്രതിഷേധമാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

ഡിവൈഎഫ്ഐ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാസെക്രട്ടറി ആർ രാഹുൽ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ 
മറൈൻ എക്‌സ്‌പോ സംഘാടകരിൽനിന്ന്‌ കൈക്കൂലി ആവശ്യപ്പെട്ട  നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ രാജി ആവശ്യപ്പെട്ട്‌ യുവജന പ്രതിഷേധം. ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി നഗരസഭയിലേക്ക്‌ നടത്തിയ മാർച്ച്‌ പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി ആർ രാഹുൽ ഉദ്‌ഘാടനംചെയ്‌തു. പി കെ ഫൈസൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം എം അനസലി, ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ, പി കെ സുധീഷ്, ജി ശ്രീജിത്ത്, സുനിൽ ജോർജ്, ഊർമിള മോഹൻദാസ്, ശ്വേത എസ്‌ കുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top