29 February Saturday

ഇതാണ്‌ ഞങ്ങ പറഞ്ഞ നായകൻ

സ്വന്തം ലേഖകൻUpdated: Thursday Jan 23, 2020

നിഖിൽ ബാബു

 

കരുനാഗപ്പള്ളി 
ശാരീരിക പരിമിതിയെ അഭിനയത്തികവുകൊണ്ട് മറികടന്നു വേദികൾ കീഴടക്കുകയാണ്‌ നിഖിൽ ബാബു എന്ന ചെറുപ്പക്കാരൻ. മലയാള പ്രൊഫഷണൽ നാടക ചരിത്രത്തിലെ ആദ്യ ഭിന്നശേഷിക്കാരനായ നായകനായാണ്‌ നിഖിൽ വേദിയിൽ നിറയുന്നത്‌. 
കരുനാഗപ്പള്ളി അശ്വതി ഭാവനയുടെ ‘കുരങ്ങുമനുഷ്യൻ’ എന്ന നാടകത്തിലാണ്‌ നിഖിൽ നായകനാകുന്നത്‌. സിനിമയിലും ടെലിഫിലിമിലും അഭിനയിച്ചിട്ടുള്ള നിഖിൽ ആദ്യമായാണ്‌ പ്രൊഫഷണൽ നാടകത്തിന്റെ ഭാഗമാകുന്നത്‌. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്‌ പൊക്കം കുറഞ്ഞവരുടെ വിഷമം  പ്രമേയമാക്കി നാടകം തയ്യാറാക്കിയത്‌. കെപിഎസി കലേഷുമായി ചേർന്ന്‌ കൃഷ്ണൻകുട്ടി പൂർത്തിയാക്കിയ കഥ രമേശ് നാരായണനാണ്‌ സംവിധാനം ചെയ്തത്‌. നിരവധി വേദികൾ പിന്നിട്ട നാടകം അഖിലിന്റെ പ്രകടനത്തിലൂടെ ശ്രദ്ധേയമായിക്കഴിഞ്ഞു. ഗാന്ധിഭവനിൽ നാടകം അവതരിപ്പിച്ചപ്പോൾ അന്തേവാസികൾ നൽകിയ പ്രോത്സാഹനം വലിയ അനുഭവമായിരുന്നെന്ന്‌ നിഖിൽ പറഞ്ഞു. 
മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ വിനയൻ സംവിധാനംചെയ്ത അത്ഭുത ദ്വീപിൽ അഭിനയിച്ചിരുന്നു. 2008-ൽ കെപിഎസിയിലെ സ്കൂൾ ഓഫ് ഡ്രാമയുടെ ഭാഗമായി. ആർദ്രം എന്ന ടെലിഫിലിമിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ഉടനെ പുറത്തിറങ്ങുന്ന പോർക്കളം, ഡയറി മിൽക്ക്, പോക്രൂ ചെസ് എന്നി സിനിമകളിലും നിഖിൽ വേഷം ചെയ്തിട്ടുണ്ട്‌. അതിരിങ്കൽ ഐത്തുംകരോട്ട് ബാബുവിന്റെയും- അജിതയുടെയും ഇളയ മകനാണ് ഇരുപത്തിനാലുകാരനായ നിഖിൽ.
 

 

പ്രധാന വാർത്തകൾ
 Top