11 August Thursday
മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

25 വരെ കനത്തമഴ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021
ആലപ്പുഴ
ജില്ലയിൽ അടുത്ത നാലുദിവസത്തേക്ക് കനത്ത മഴയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്‍ച പെയ്‍ത മഴയിലുണ്ടായ വെള്ളക്കെട്ടിന്റെ ദുരിതമൊഴിഞ്ഞിട്ടില്ല. കുട്ടനാട്​, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ താഴ്​ന്നപ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാ​ഗ്രത പാലിക്കണം. മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു​. 
ചിലയിടങ്ങളിൽ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്‍ക്കും സാധ്യതയുണ്ട്​. 24 മണിക്കൂറിൽ 64.5 മിമീ മുതൽ 115.5 മിമീ വരെ മഴയാണ്​ ലഭിക്കുക. മധ്യകിഴക്കൻ അറബിക്കടലിൽ ശക്തികൂടിയ ന്യൂനമർദവും ചക്രവാതചുഴിയുമാണ്​ അധികമഴയ്‍ക്ക് കാരണം. ശനി, ഞായർ ദിവസങ്ങളിൽ മഴ പെയ്‍തില്ലെങ്കിലും കുട്ടനാട്​, അപ്പർകുട്ടനാട്​ മേഖലകളിൽ ജലനിരപ്പിൽ കാര്യമായ കുറവില്ല. 
കിഴക്കൻ വെള്ളത്തിന്റെ വരവും പമ്പ, അച്ചൻകോവിൽ നദികളിലും കൈത്തോടുകളിലും ജലനിരപ്പ്​ ഉയർന്നതുമാണ്​ കാരണം. കഴിഞ്ഞയാഴ്​ച മുതൽ എസി റോഡിൽ പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് ഇനിയും ഇറങ്ങിയിട്ടില്ല. മങ്കൊമ്പ്​ ഒന്നാംകര, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ അടക്കമുള്ള സ്ഥലങ്ങളിലാണ്​ പ്രധാനതടസം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top