26 January Wednesday
പതാകകൾ ഉയർന്നു

സിപിഐ എം ചാവക്കാട്‌, കൊടുങ്ങല്ലൂർ 
ഏരിയ സമ്മേളനങ്ങൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

സിപിഐ എം ചാവക്കാട് ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോൺ ഉദ്‌ഘാടനം ചെയ്യുന്നു

 
സ്വന്തം ലേഖകർ
തൃശൂർ
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ചാവക്കാട്‌, കൊടുങ്ങല്ലൂർ ഏരിയ സമ്മേളനങ്ങൾ തുടങ്ങി.  രണ്ടു സമ്മേളനങ്ങളും തിങ്കളാഴ്‌ച വൈകിട്ട്‌ സമാപിക്കും. കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ സമ്മേളനങ്ങൾ നടക്കുന്നത്‌. 
ഗുരുവായൂർ
 ചാവക്കാട് ഏരിയ സമ്മേളനത്തിന്‌ കെ മണി നഗറിൽ (ഗുരുവായൂർ ടൗൺ ഹാൾ)  മുതിർന്ന ഏരിയ കമ്മിറ്റിയംഗം കെ എ സുകുമാരൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ  ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം  കൃഷ്ണദാസ് താൽക്കാലിക അധ്യക്ഷനായി. 
ടി വി സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും  കെ കെ മുബാറക്ക് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ, കെ വി അബ്ദുൾ ഖാദർ, സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. എം സി സുനിൽകുമാർ സ്വാഗതം പറഞ്ഞു. 
  എം കൃഷ്ണദാസ്, എൻ കെ അക്ബർ എംഎൽഎ, ഷീജ പ്രശാന്ത്, എറിൻ ആന്റണി എന്നിവരടങ്ങുന്ന പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌.
മറ്റു കമ്മിറ്റികളുടെ കൺവീനർമാർ  എം ആർ  രാധാകൃഷ്‌ണൻ, (പ്രമേയം),  എ എച്ച്‌ അക്‌ബർ, (മിനുട്സ്), ഷംസു കല്ലൂർ (രജിസ്‌ട്രേഷൻ). രണ്ട് ദിവസത്തെ സമ്മേളനത്തിൽ ഏരിയയിലെ 14 ലോക്കൽ കമ്മിറ്റികളിൽനിന്ന്‌ 150 പ്രതിനിധികളും ഏരിയ കമ്മിറ്റിയംഗങ്ങളും   പങ്കെടുക്കുന്നു. 
കൊടുങ്ങല്ലൂർ 
സിപിഐ എം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം കെ എസ് മുഹമ്മദ് നഗറിൽ (മുള്ളൻബസാർ എസ്ബി കൺവൻഷൻ സെന്റർ) ആരംഭിച്ചു. മുതിർന്ന അംഗം അമ്പാടി വേണു പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ വി രാജേഷ്‌ താൽക്കാലിക അധ്യക്ഷനായി. കെ എ അസ്ഫൽ രക്തസാക്ഷി പ്രമേയവും, മുസ്താഖ് അലി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി കെ ചന്ദ്രശേഖരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി കെ ബിജു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ യു പി ജോസഫ്, പി കെ ഡേവിസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഏരിയ കമ്മിറ്റിയംഗം ടി എൻ ഹനോയ് സ്വാഗതം പറഞ്ഞു. കെ വി രാജേഷ്, കെ ആർ ജൈത്രൻ, കെ ബി മഹേശ്വരി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. മറ്റ് കമ്മിറ്റികളുടെ കൺവീനർമാർ: വി കെ ബാലചന്ദ്രൻ (പ്രമേയം), കെ പി രാജൻ (മിനുട്സ്), ടി കെ രമേഷ് ബാബു (ക്രഡൻഷ്യൽ), ടി എൻ ഹനോയ് (രജിസ്‌ട്രേഷൻ). 
11 ലോക്കൽ കമ്മിറ്റികളിൽനിന്ന് 138 പ്രതിനിധികളും ഏരിയ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top