28 November Saturday
ദേശീയ പണിമുടക്ക്

100 കേന്ദ്രങ്ങളില്‍ പ്രതിഷേധക്കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം സിഐടിയു കൊല്ലത്ത്‌ നടത്തിയ പ്രതിഷേധക്കൂട്ടായ്‌മ സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം 
ഇരുപത്തിയാറിന്‌ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം ജില്ലയിൽ 100 കേന്ദ്രങ്ങളിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കൊല്ലത്ത് നടന്ന പ്രതിഷേധക്കൂട്ടായ്മ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് അധ്യക്ഷനായി. എ എം ഇഖ്ബാൽ, ഇ ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു.
കെഎസ്എഫ്ഇയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടന്ന പ്രതിഷേധക്കൂട്ടായ്മ കേരള ഫിനാൻസ് എന്റർപ്രൈസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി മുരളീധരൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ഷാനിമോൾ സംസാരിച്ചു. കെഎസ്ഇബി യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിൽ 10 കേന്ദ്രങ്ങളിൽ സമരം നടന്നു. ഹരിലാൽ, സാബു എന്നിവർ നേതൃത്വം നൽകി.
വിവിധ സർവീസ് സംഘടനകളും, എഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു യൂണിയനുകളും വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി. തിങ്കളാഴ്ച രാത്രി എട്ടു മുതൽ സാമൂഹ്യമാധ്യമങ്ങളിലൂടെ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവം നടത്തും. 24ന് കടകമ്പോളങ്ങളിൽ പ്രചാരണം നടത്തും. 25ന് വൈകിട്ട് പന്തംകൊളുത്തി പ്രകടനവും, 26ന് എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രകടനവും, യോഗവും നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top