28 November Saturday

- രോഗ‌വ്യാപനം ഉയരുന്നു മറക്കരുത്‌, കോവിഡും കൂടെയുണ്ട്‌

സ്വന്തം ലേഖികUpdated: Sunday Nov 22, 2020

 

കൽപ്പറ്റ
തെരഞ്ഞെടുപ്പ്,  കൊയ്‌ത്ത് ഉൾപ്പെടെയുള്ള   കാർഷിക വിളവെടുപ്പ്,‌    ക്രിസ്‌തുമസ്‌, ശബരിമല സീസൺ,  വരും നാളുകളിൽ കോവിഡ്‌ വ്യാപനം കുത്തനെ ഉയരുമെന്ന്‌ ആരോഗ്യ വകുപ്പ്‌.   ന്യൂ ഇയർ ആഘോഷങ്ങൾ കൂടി ആകുമ്പോൾ ജനുവരി 10 വരെ ആശങ്കാ കാലമാണെന്നാണ്‌ വിലയിരുത്തൽ.   മാസങ്ങൾക്ക്‌ മുമ്പ്‌ കോൺഗ്രസ്‌. ബിജെപി സമരങ്ങൾക്ക്‌ പിന്നാലെയാണ്‌ കോവിഡ്‌ വ്യാപനം വർധിച്ചത്‌.  
 കഴിഞ്ഞ നാല്‌ ദിവസങ്ങളിലായി രോഗികളുടെ എണ്ണം ഉയരുകയാണ്‌. ‌  വരും നാളുകളിൽ  ‌ പ്രചാരണം കൊഴുക്കുന്നതോടെ നില വിടുമോ എന്ന ആശങ്കയുമുണ്ട്‌.    
പ്രചാരണത്തിന്‌ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. അഞ്ച്‌ പേരിൽ കുടുതൽ ഒന്നിച്ചിറങ്ങി വോട്ടർമാരെ കാണരുതെന്നാണ്‌ നിർദേശം.  ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം എല്ലാവരും പാലിക്കുന്നുണ്ട്‌.  എന്നാൽ വോട്ടർമാരെ   നേരിൽ കാണുമ്പോൾ പലരും  സാമുഹ്യ അകലം മറക്കുന്നു. കൊയ്‌ത്ത്‌ ജോലികൾക്ക്‌ തൊഴിലാളികൾ കൂട്ടമായി ഇറങ്ങുന്നതും രോഗ വ്യാപനത്തിടയാക്കും. ചൊവ്വാഴ്‌ച 97  പേർക്കാണ്‌  കോവിഡ്‌  പോസിറ്റീവായത്‌.  ‌ വെള്ളിയാഴ്‌ച 135 ആയി. 
കൂടുതൽ പരിശോധന കേന്ദ്രങ്ങൾ
കൽപ്പറ്റ
ശബരിമല സീസണും രോഗികളുടെ എണ്ണം വർധിക്കുന്നതും പരിഗണിച്ച്‌ ജില്ലയിൽ ആറ്‌ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പ്‌  കോവിഡ്‌ ആന്റിജൻ പരിശോധന കേന്ദ്രങ്ങൾ തുടങ്ങി.  
 ശബരിമല തീർഥാടകർക്കും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്കും അതിർത്തിയിൽ പരിശോധന നടത്തുന്നതിനുളള സൗകര്യമൊരുക്കി. ബാവലി, തോൽപ്പെട്ടി, മുത്തങ്ങ എന്നിവിടങ്ങളിലും കൽപ്പറ്റ, ബത്തേരി, മാനന്തവാടി നഗരങ്ങളിലുമാണ്‌ പരിശോധന  സ്‌റ്റെപ്പ്‌ കി്യോസ്‌കുകൾ സ്ഥാപിച്ചത്‌. 625 രൂപയാണ്‌ ഫീസ്‌.
  അര മണിക്കൂറിനകം റിസൽട്ട്‌ കിട്ടും. കൽപ്പറ്റ  ട്രാഫിക്‌ ജംഗ്‌ഷനിലെ  പഴയ ആശുപത്രിയിലും ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ബസ്‌ സ്‌റ്റാന്റുകളിലുമാണ്‌ കിയോസ്‌ക്കുകൾ സ്ഥാപിച്ചത്‌. ഡോക്ടർമാരും ലാബ്‌ ടെക്‌നീഷ്യൻസുമടക്കം ആറ്‌  കേന്ദ്രങ്ങളിലുമായി 12   ജീവനക്കാരെ നിയമിച്ചിട്ടുണ്ട്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top