28 November Saturday

കുണ്ടും കുഴിയുമില്ല ചന്തമോടെ റോഡുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

നവീകരിച്ച ഇല്ലിക്കൽ തിരുവാർപ്പ്‌ റോഡ് -

 കോട്ടയം

കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ പഴങ്കഥയാക്കി മാറ്റാനുള്ള പദ്ധതികളാണ്‌  സംസ്ഥാന സർക്കാർ‌ നടപ്പാക്കുന്നത്‌‌. ഏറ്റുമാനൂർ മണ്ഡലത്തിൽ മാത്രം നാലു വർഷംകൊണ്ട് 268 കോടിയുടെ റോഡ് വികസനം സാധ്യമാകുകയാണ്‌. പൊതുമരാമത്ത്‌ ഫണ്ടിൽ 108.72 കോടി രൂപയുടെ നിർമാണം ജില്ലയിൽ പുരോഗമിക്കുന്നു. റീബിൽഡ് കേരള, കിഫ്ബി, ഫ്ലഡ്, സിആർഎഫ്, നബാർഡ് തുടങ്ങിയവയിലൂടെ കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ്‌ റോഡ്‌ നിർമാണവും നവീകരണവും. 
കോട്ടയം–- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചീർപ്പുങ്കൽ -മണിയാപറമ്പ് റോഡിന്റെ നിർമാണ ചെലവ് 56.50 കോടിയാണ്. വൈക്കം, കുമരകം, ചേർത്തല ആലപ്പുഴ മേഖലകളിലുള്ളവർക്ക് കോട്ടയം നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെടാതെ യാത്രചെയ്യാനാകും. മണിയാപറമ്പ്‌ മുതൽ മെഡിക്കൽ കോളേജ് വരെ നിർമാണം പൂർത്തിയായി.
ഏറ്റുമാനൂർ–- നീണ്ടൂർ -കല്ലറ-പ്രാവട്ടം ജങ്‌ഷൻ–- പനമ്പാലം റോഡ് പുതുക്കി നിർമിച്ചു. 16.10 കോടിയാണ്‌ ചെലവ്‌. വൈക്കം, വെച്ചൂർ, കല്ലറ, നീണ്ടൂർ, പ്രദേശങ്ങളിലുള്ളവർക്ക് കോട്ടയം മെഡി.കോളജിലും ഏറ്റുമാനൂരിലും വേഗം എത്താനാവും.
അഞ്ചര കിലോമീറ്ററുള്ള ഇല്ലിക്കൽ കുഴിത്താർ റോഡും നവീകരിച്ചു. അയ്മനം, തിരുവാർപ്പ് മേഖലയിലെ ആയിരങ്ങൾക്ക് പ്രയോജനപ്പെടുന്ന റോഡിന്റെ നിർമാണച്ചെലവ് ഏഴ് കോടിയാണ്. മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഇല്ലിക്കൽ തിരുവാർപ്പ് ക്ഷേത്രം റോഡിന്റെ നിർമാണ ചെലവ് 4.25 കോടിയാണ്.  റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഏഴ് റോഡുകളെ ബന്ധിപ്പിച്ചുള്ള പദ്ധതിക്ക്‌ 145.39 കോടിയാണ് അനുവദിച്ചത്. എംസി റോഡിൽ ഗാന്ധിനഗറിൽ നിന്നാരംഭിച്ച് മെഡിക്കൽ കോളേജിലെത്തി ബാബു ചാഴികാടൻ റോഡ്‌, കുടയം പടി റോഡ്, മാന്നാനം കൈപ്പുഴ റോഡ്, മാന്നാനം പുലിക്കുട്ടിശേരി റോഡ്, കൈപ്പുഴ- അതിരമ്പുഴ പാറോലിക്ക് ദേവഗിരി തുടങ്ങിയ പാതകൾ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണിത്.
എംസി റോഡ്‌ പുനരുദ്ധാരണത്തിന്‌ 411.076 കോടിയാണ്‌ ചെലവഴിച്ചത്‌. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകൾകൾക്കാണ്‌ പദ്ധതിയുടെ ഗുണം. സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം–- മണിമല–- പ്ലാച്ചേരി റോഡിന്റെ പുനരുദ്ധാരണം 248.62 കോടി രൂപ ചെലവിൽ പുരോഗമിക്കുകയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top