28 November Saturday

സുപരിചിത, കർമനിരത

സ്വന്തം ലേഖകൻUpdated: Sunday Nov 22, 2020

പൊടിക്കുണ്ട്‌ ഡിവിഷനിൽ മത്സരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥി എൻ സുകന്യ കൊറ്റാളിയിൽ വോട്ടർമാരെ കാണുന്നു.

കണ്ണൂർ
മുമ്പ്‌ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടുപിടിച്ച അതേ ചുറുചുറുക്കു തന്നെയാണ്‌ കോർപ്പറേഷൻ പൊടിക്കുണ്ട്‌ ഡിവിഷനിൽ മത്സരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥി എൻ സുകന്യക്ക്‌ ഇപ്പോഴും. ജനങ്ങൾക്കിടയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സുകന്യ നാട്ടിൽ ഏവർക്കും കുടുംബാംഗംകൂടിയാണ്‌. പൊടിക്കുണ്ട്‌ ഡിവിഷനിൽ ചരിത്ര ഭൂരിപക്ഷം ഉറപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്‌ എൽഡിഎഫ്‌ പ്രവർത്തകരും. 
സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും  ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അസി. സെക്രട്ടറിയുമാണ്‌ സുകന്യ. പാപ്പിനിശേരി ഇ എം എസ്‌ സ്‌മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപികയായിരിക്കെ പൊതുപ്രവർത്തനത്തിനായി സ്വയം വിരമിക്കുകയായിരുന്നു. പത്രപ്രവർത്തകയായും  പ്രവർത്തിച്ചു. 
വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. കേരള സർവകലാശാലയുടെ ആദ്യ വനിതാ ചെയർപേഴ്‌സണെന്ന ബഹുമതിയും സുകന്യക്ക്‌ സ്വന്തം. 
പൊതുതെരഞ്ഞെടുപ്പിൽ സുകന്യക്ക്‌ ഇത്‌ കന്നിയങ്കം‌. കഴിഞ്ഞ തവണ 561 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ പൊടിക്കുണ്ട്‌ ഡിവിഷനിൽ എൽഡിഎഫ്‌ സ്ഥാനാർഥി വിജയിച്ചത്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top