28 November Saturday

കുതികാൽ വെട്ടുന്നവർ വേണ്ട: മുൻചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020
കാഞ്ഞങ്ങാട‌്
‘കാലുവാരിയവർക്ക‌് പണി കൊടുക്കണം. നഗരത്തിന്റെ സമഗ്രവികസനപ്രവർത്തനങ്ങൾക്ക‌് ശക്തിപകരണം. അതിന‌് എൽഡിഎഫ‌് വീണ്ടും അധികാരത്തിൽ വരണം’- മുൻ നഗരസഭാ ചെയർമാൻ ടി വി ഷൈലജയുടെ വാക്കുകളാണിത്‌.  എൽഡിഎഫ‌് സ്വതന്ത്രസ്ഥാനാർഥിയായി അവർ മൽസരിക്കുന്നു.  കോൺഗ്രസിന്റെ വഞ്ചനക്കെതിരെയാണ‌്  ജനവിധി തേടുന്നത‌്.  കഴിഞ്ഞ തവണ ലീഗും കോൺഗ്രസ്സും റിബലുകളെ ഇറക്കിയാണ‌് ഷൈലജയെ തോൽപിച്ചത‌്.  കുതികാൽവെട്ടുന്നവർക്കൊപ്പം നിൽക്കാൻ പറ്റില്ല. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച‌് മൂന്നു തവണ മുനിസിപ്പൽ കൗൺസിലറായിരുന്നു. രണ്ടു വർഷം ചെയർമാനും. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പു മുതലാണ്‌  കോൺഗ്രസ്സുമായി അകന്നത്‌. 14 വർഷം കാഞ്ഞങ്ങാട‌് മണ്ഡലം  കോൺഗ്രസ‌് പ്രസിഡന്റും  നഗരസഭാ കൗൺസിലറുമായിരുന്ന കെ വി നാരായണ മാരാറുടെ മകളാണിവർ. ലീഡർ  കെ കരുണാകരന്റെ അടുത്ത ബന്ധുവായ നാരായണ മരാർ കോൺഗ്രസ്സിന്റെ തലതിരിഞ്ഞ പോക്കിൽ അസംതൃപ‌്തനാണ‌്.   അഞ്ചുവർഷമായി നാരായണ മാരാർ പാർടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിട്ട്‌. ഇളയ  മകൾ രശ‌്മിയും കോൺഗ്രസ‌് ബന്ധം ഉപേക്ഷിച്ചു. ഡിവൈഎഫ‌്ഐ കാഞ്ഞങ്ങാട‌്  മേഖലാകമ്മിറ്റി അംഗമാണിപ്പോൾ.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top