കാസർകോട്
ജില്ലയിൽ 104 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 96 പേർക്കാണ് രോഗം. ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേർക്കും വിദേശത്ത് നിന്നെത്തിയ ആറുപേർക്കും രോഗമുണ്ട്. 168 പേർ രോഗമുക്തരായി. 1073 പേരാണ് ചികിത്സയിലുള്ളത്. മരിച്ചവരുടെ എണ്ണം 220 ആയി. 21058 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
1019 പേർ വിദേശത്ത് നിന്നും 801 പേർ ഇതരസംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 19238 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 19765 പേർ രോഗമുക്തരായി. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6681 പേരാണ്. പുതുതായി 640 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1362 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 254 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 375 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..