28 November Saturday

അവരും കാവിരാഷ്ട്രീയത്തോട് വിടപറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

ചെട്ടിച്ചാലിൽ കാവി രാഷ്ട്രീയം ഉപേക്ഷിച്ചെത്തിയവർക്ക് നൽകിയ സ്വീകരണം

മറ്റത്തൂർ
ചെട്ടിച്ചാലിൽ 13 പേർകൂടി കാവിരാഷ്ട്രീയത്തോട് വിടപറഞ്ഞ്  സിപിഐ എമ്മുമായി  സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപി–- ആർഎസ്‌എസ്‌ ബന്ധമുപേക്ഷിച്ച്‌ വന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ രാമചന്ദ്രൻ രക്തഹാരമണിയിച്ച് സ്വീകരിച്ചു. കൊടകര ഏരിയ സെക്രട്ടറി ടി എ രാമകൃഷ്ണൻ, പി കെ കൃഷ്ണൻകുട്ടി,  കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥാനാർഥി എം ആർ രഞ്ജിത്,  ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ വി വൈശാഖൻ, മറ്റത്തൂർ ലോക്കൽ സെക്രട്ടറി ടി എ ഉണ്ണികൃഷ്ണൻ,  ജില്ലാ പഞ്ചായത്ത്‌ പുതുക്കാട് ഡിവിഷൻ സ്ഥാനാർഥി സരിത രാജേഷ്, വാർഡ് സ്ഥാനാർഥി ജിഷ ഹരിദാസ്, ജോൺസൺ മാമ്പ്ര  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top