07 December Tuesday

അപ്പർകുട്ടനാട്ടിൽ കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

പുളിങ്കുന്ന് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെള്ളം കയറിയ വെട്ടുപറമ്പ് കുഞ്ഞമ്മയുടെ വീട്

മങ്കൊമ്പ് 
കിഴക്കൻവെള്ളത്തിന്റെ കുത്തൊഴുക്കും മഴയും ശമിച്ചിട്ടും കുട്ടനാട്ടിൽ ജലനിരപ്പ് താഴുന്നില്ല. ആകെ 15 ദുരിതാശ്വാസ ക്യാമ്പുകളും 83 കഞ്ഞിവീഴ്‌ത്തൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഒരടിയിലേറെ താഴ്‌ന്നിട്ടുണ്ട്.
  പുഞ്ചക്കൃഷിക്ക് തയ്യാറെടുക്കുന്നതും രണ്ടാം കൃഷിക്ക് വിളവെടുക്കുന്നതുമായ കൂടുതൽ പാടശേഖരങ്ങൾ മടവീഴ്‌ച ഭീഷണി നേരിടുന്നു. കഴിഞ്ഞദിവസം പുഞ്ചകൃഷിക്ക് ഒരുങ്ങിയ പുളിങ്കുന്ന്  ശ്രീമൂലമംഗലം കായൽ, രണ്ടാം കൃഷിയുടെ വിളവെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രമായ ചമ്പക്കുളം  മൂലപ്പള്ളിക്കാട് പാടശേഖരങ്ങളിൽ മടവീണിരുന്നു. കൈനകരിയിലെ വിളവെടുപ്പിന് പാകമായ വലിയതുരുത്തിൽ അള്ളവീണു.
   ഇപ്പോഴും കിഴക്കൻവെള്ളത്തിന്റെ വരവ് നിലയ്‌ക്കാത്തതിനാൽ പാടശേഖരങ്ങൾ സംരക്ഷിക്കാൻ പരിശ്രമിക്കുകയാണ് കർഷകർ. വീണ്ടും മഴമുന്നറിയപ്പ്‌ കർഷകരെ ആശങ്കയിലാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top