07 December Tuesday

കടത്താൻ ശ്രമിച്ച 3000 കിലോ 
റേഷനരി പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
ആലപ്പുഴ
കാലടിയിലേക്ക് കടത്താൻ ശ്രമിച്ച 3000 കിലോ റേഷൻ അരി പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴ വഴിച്ചേരി മാർക്കറ്റിലെ സ്വകാര്യസ്ഥാപനത്തിൽ നിന്നാണ് അരി കണ്ടെത്തിയതെന്ന് സൗത്ത് പൊലീസ് പറഞ്ഞു.  50 കിലോ അരി വീതം നിറച്ച 60 ചാക്ക് അരിയാണ്‌ പിടിച്ചത്. അരിമാറ്റുന്നതിനിടെ പൊലീസ് പിന്തുടർന്നാണ് പിടിച്ചെടുത്തത്. 
ചാക്കരിയും കുത്തരിയുമുണ്ട്.    പിക്കപ്പ്‌ ലോറി ഓടിച്ച കുതിരപ്പന്തി പുത്തൻപറമ്പ് നിസാമുദ്ധീൻ (26),  സഹായി  വട്ടയാൽ ജമീല മൻസിലിൽ മുഹമ്മദ് വസീം (25) എന്നിവർ കസ്‌റ്റഡിയിലാണ്‌. 
ഇവർക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുത്തു. വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും.  താലൂക്ക് സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ ചാക്കുമാറ്റിയ അരിയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. കടയുടമയ്‌ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top