15 November Friday

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

 

ബാലരാമപുരം
പ്ലസ് വൺ വിദ്യാർഥിനിയെ പ്രേമിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ്‌ അറസ്റ്റിൽ. ബാലരാമപുരം അന്തിയൂർ കുഞ്ചുവീട്ടുവിളാകം വീട്ടിൽ രാജേഷി (25)നെയാണ് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പരുത്തിപ്പള്ളി സ്വദേശിനിയായ വിദ്യാർഥിനിയെയാണ് വിവാഹ വാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്‌. ബാലരാമപുരം പൊലീസ് ഇൻസ്പെക്ടർ ജി ബിനു, എസ്ഐമാരായ എസ് വിനോദ് കുമാർ, വൈ എസ് തങ്കരാജ്, എഎസ്ഐമാരായ സാബു, സാജൻ, പൊലീസുകാരായ അനിൽകുമാർ, ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 
 
പ്രധാന വാർത്തകൾ
 Top