13 November Wednesday

ബോധംകെട്ട ഭിന്നശേഷിക്കാരന്‌ പൊലീസ്‌ തുണയായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

ഇരു കാലുകൾക്കും സ്വാധീനം ഇല്ലാത്ത രാജേന്ദ്രനെ ചിറയിൻകീഴ് പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

ചിറയിൻകീഴ്
ബസ്‌ സ്‌റ്റാൻഡിൽ അബോധാവസ്ഥയിൽ കണ്ട ഭിന്നശേഷിക്കാരനെ ചിറയിൻകീഴ് പൊലീസ് ആശുപത്രിയിലെത്തിച്ചു. ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ വെഞ്ഞാറമൂട് പാകിസ്ഥാൻമുക്ക് സ്വദേശിയായ രാജേന്ദ്രനാണ്‌ ബോധരഹിതനായി കിടന്നത്. ഇദ്ദേഹത്തിന്റെ ഇരുകാലുകൾക്കും സ്വാധീനമില്ല. ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ ഒരു ദിവസം മുഴുവനും മഴയും വെയിലുമേറ്റ് കിടക്കുകയായിരുന്നു. 
 
വെഞ്ഞാറമൂട് സ്വദേശിയായ രാജേന്ദ്രൻ യാത്രയ്ക്കിടെ ശാർക്കര ദേവീക്ഷേത്രത്തിൽ എത്തുകയായിരുന്നു. അവിടെനിന്ന് ഇഴഞ്ഞ്  ബസ് സ്റ്റാൻഡ് പരിസരത്തെത്തി. ബസ് സ്റ്റാൻഡിൽ എത്തുന്നവരിൽനിന്ന്‌ യാചിച്ച് കിട്ടുന്ന തുക കൊണ്ടാണ് രാജേന്ദ്രൻ ഭക്ഷണം കഴിച്ചിരുന്നത്. അവിവാഹിതനാണ്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ്‌ മഴയും വെയിലുമേറ്റ് കിടക്കുകയായിരുന്ന ഇദ്ദേഹത്തെ യാത്രക്കാർ കണ്ടത്. വിവരമറിഞ്ഞെത്തിയ ചിറയിൻകീഴ് പൊലീസ് ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജേന്ദ്രനെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.
 
 
 
 
പ്രധാന വാർത്തകൾ
 Top