20 November Wednesday

മായാത്ത ഓർമകളിൽ സ്‌മൃതിദിനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കടയ്ക്കാവൂർ സ്റ്റേഷനിലെ പൊലീസ് സ്‌മൃതി മണ്ഡപത്തിൽ സിഐ എം ശ്രീകുമാർ പുഷ്പചക്രം അർപ്പിക്കുന്നു

ചിറയിൻകീഴ് 
"അവൻ നട്ട ചെടി കായവരും മുൻപ് അവൻ പോയി മോനേ' കണ്ണീരോടെയുള്ള ആ അമ്മയുടെ വാക്കുകൾ കൂടിനിന്നവരിലും വേദനയേകി. അവർ ആ അമ്മയെ ചേർത്തുപിടിച്ച്‌ ഒരുനിമിഷം സഹപ്രവർത്തകന്‌ മൗനംകൊണ്ട്‌ അർച്ചനയേകി. കടയ്‌ക്കാവൂർ പൊലീസ്‌ സ്‌റ്റേഷനിൽ സമൃതിദിനാചരണത്തിനിടെയായിരുന്നു മിഴിനിറയ്‌ക്കുന്ന രംഗങ്ങൾ. ഡ്യൂട്ടിക്കിടെ മരിച്ച പൊലീസ് ഉദ്യോസ്ഥൻ സജുവിന്റെ അമ്മയെ സഹപ്രവർത്തകരും എസ്‌പിസി കേഡറ്റുകളും വീട്ടിലെത്തി കണ്ടപ്പോഴാണ്‌ വികാരഭരിത നിമിഷമായത്‌.  സജുവിന്റെ അമ്മയ്ക്കും അച്ഛനും സെറ്റ് മുണ്ടും വസ്ത്രങ്ങളും നൽകി അവരോടൊപ്പം അൽപ്പനേരം ചെലവിട്ടാണ്‌ സംഘം മടങ്ങിയത്‌. രാജ്യത്തുടനീളം കൃത്യനിർവഹണത്തിനിടയിൽ വീരമൃത്യു വരിച്ച വിവിധ സേനാംഗങ്ങൾക്കായി സ്മൃതിദിനം ആചരിച്ചു. കടയ്ക്കാവൂർ സ്റ്റേഷനിലെ പൊലീസ് സ്മൃതിമണ്ഡപത്തിൽ സിഐ എം ശ്രീകുമാർ പുഷ്പചക്രമർപ്പിച്ചു. എസ്ഐ വിനോദ് വിക്രമാദിത്യൻ, എസ്എസ്‌പിബി എച്ച്എസ്എസിലെ എസ്‌പിസി കേഡറ്റുകൾ തുടങ്ങിയവർ പുഷ്പാർച്ചനയേകി.
 
വെഞ്ഞാറമൂട്
വെഞ്ഞാറമൂട് ജനമൈത്രി സ്റ്റേഷനിൽ 61–-ാമത്  പൊലീസ് സ്മൃതിദിനം ആചരിച്ചു. ജനങ്ങളുടെ സുരക്ഷയ്‌ക്കും ക്രമസമാധാനത്തിനുമായി ജീവൻ ബലിയർപ്പിച്ച  പൊലീസ് സേനാംഗങ്ങളെ  അനുസ്മരിക്കുകയും സ്മൃതിമണ്ഡപത്തിനു മുന്നിൽ  പുഷ്പാർച്ചന നടത്തുകയും ചെയ്തു. വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്‌‌പിസി കേഡറ്റുകൾ പൊലീസ് ഉദ്യോഗസ്ഥരുമായി  ചേർന്ന് ഓർമ മരം നട്ടു.    ഇൻസ്പെക്ടർ ബി ജയൻ, എസ്ഐ ബിനീഷ് ലാൽ, എഎസ്ഐ ഷറഫുദീൻ, ജനമൈത്രി പൊലീസ് കോ–- ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, മഹേഷ്,  ജയകുമാർ, സജി, അഭിനേഷ്, സുധീർ ഖാൻ, സുനിൽ, മധു എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top