21 October Thursday

സംസ്ഥാന സമ്മേളനവും 
അവാർഡ് ദാനവും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

നന്മ മരം ഫൗണ്ടേഷൻ സംസ്ഥാന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി 
നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന സമ്മേളനവും അവാർഡ് ദാനവും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വൃക്ഷത്തൈ നട്ട്‌ ഉദ്‌ഘാടനംചെയ്തു. പ്രകൃതിയും മനുഷ്യനും കൈകോർത്തെങ്കിൽ മാത്രമേ വരും തലമുറയ്ക്ക്‌ ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാൻ കഴിയുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. വിവിധ ജില്ലകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. നന്മ മരം ഫൗണ്ടേഷൻ സ്ഥാപകൻ സൈജു ഖാലിദ് അധ്യക്ഷനായി. സി ആർ മഹേഷ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, സംസ്ഥാന കോ –- ഓർഡിനേറ്റർ ഷാജഹാൻ രാജധാനി, ഡോ. മുംതാസ് യഹിയ, എസ്‌ ജേക്കബ്, സക്കീർ ഒതളൂർ, സുൾഫിക്കർ അമ്പലകണ്ടി, രഞ്ജിത്കുമാർ, എ പി മുഹമ്മദ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top