20 October Tuesday
പുനലൂരിൽ പ്രതിഷേധനിര

കർഷകദ്രോഹ ബില്ലിനെതിരെ വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

രാജ്യസഭയിൽ കർഷകവിരുദ്ധ ബില്ലിനെതിരെ പ്രതികരിച്ച എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ പുനലൂരിൽ സംഘടിപ്പിച്ച പ്രതിഷേധനിര സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ്‌ ജയമോഹൻ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
രാജ്യസഭയിൽ കർഷകവിരുദ്ധ ബില്ലിനെതിരെ പ്രതികരിച്ച എംപിമാരായ എളമരം കരീമിനെയും കെ കെ രാഗേഷിനെയും സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിൽ വ്യാപക പ്രതിഷേധം. സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ പുനലൂർ മാർക്കറ്റ് ജങ്‌ഷനിൽ പ്രതിഷേധനിര തീർത്തു.  
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. സിഐടിയു പുനലൂർ ഏരിയ സെക്രട്ടറി പി എസ് ചെറിയാൻ അധ്യക്ഷനായി. കർഷകസംഘം ഏരിയ സെക്രട്ടറി ടൈറ്റസ്‌  സെബാസ്റ്റ്യൻ, സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം എം എ രാജഗോപാൽ, ഏരിയ സെക്രട്ടറി എസ് ബിജു എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി സജി, എ ആർ കുഞ്ഞുമോൻ, മുനിസിപ്പൽ ചെയർമാൻ കെ എ ലത്തീഫ്, കർഷക സംഘം ഏരിയ പ്രസിഡന്റ് ജിജി  കെ ബാബു, എസ് എൻ രാജേഷ്, ടി അൻസർ എന്നിവർ നേതൃത്വം നൽകി. 
അഞ്ചലിൽ നടന്ന പ്രതിഷേധത്തിന്‌ ബാബുപണിക്കർ, സൂരജ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ചടയമംഗലത്ത് നടന്ന പ്രതിഷേധം കരിങ്ങന്നൂർ മുരളി ഉദ്ഘാടനംചെയ്തു. പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. കടയ്ക്കലിൽ എസ് വിക്രമൻ ഉദ്ഘാടനംചെയ്തു. നസീർ അധ്യക്ഷനായി. കരുനാഗപ്പള്ളിയിൽ പി ആർ വസന്തൻ ഉദ്ഘാടനംചെയ്തു. അനിരുദ്ധൻ അധ്യക്ഷനായി. ചവറയിൽ ടി മനോഹരൻ ഉദ്ഘാടനംചെയ്തു. ജി മുരളീധരൻ, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നെടുവത്തൂരിൽ മടന്തകോട് മുരളി ഉദ്ഘാടനംചെയ്തു. പി തങ്കപ്പൻപിള്ള, ജെ  രാമാനുജൻ എന്നിവർ നേതൃത്വം നൽകി. കൊട്ടാരക്കരയിൽ  മുകേഷ് ഉദ്ഘാടനംചെയ്തു. ശൂരനാട്ട്‌ എം ശിവശങ്കരപിള്ളയും കുന്നത്തൂരിൽ ടി ആർ ശങ്കരപിള്ളയും ഉദ്‌ഘാനംചെയ്‌തു. കുണ്ടറയിൽ സിഐടിയു ഏരിയ സെക്രട്ടറി ആർ സുരേഷ്‌ബാബു ഉദ്‌ഘാടനംചെയ്‌തു.
കർഷകസംഘം നേതൃത്വത്തിൽ കുണ്ടറ ചിറ്റുമലയിൽ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി സി ബാൽഡുവിൻ ഉദ്‌ഘാടനംചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top