23 October Friday
Kicker - കനത്ത മഴ

പുതുശേരിയിലും എലപ്പുള്ളിയിലും വ്യാപക കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
 
 
പുതുശേരി
തുടർച്ചയായി പെയ്ത മഴയിൽ പുതുശേരി, എലപ്പുള്ളി പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം. പുതുശേരി സൂര്യച്ചിറ പാടശേഖര സമിതിയിലെ മരുതാചലം, രാജൻ, എം അനന്തൻ, എം സുരേഷ്‌, എം രമേഷ്‌ എന്നിവരുടെ അഞ്ചേക്കറിലേറെ നെൽക്കൃഷിയാണ്‌ കാറ്റിലും മഴയിലും നശിച്ചത്‌. 
എലപ്പുള്ളി പഞ്ചായത്തിൽ കുന്നുകാട്‌  ചേരുംകാട്‌ പാടശേഖരസമിതിയിലെ കെ ആർ സുരേഷ്‌കുമാറിന്റെ നാലേക്കർ നെൽക്കൃഷിയും വെള്ളംകയറി നശിച്ചു. എലപ്പുള്ളി ചുട്ടിപ്പാറ പാടശേഖരത്തിലും വ്യാപകമായി നെൽക്കൃഷി നശിച്ചു. കൊയ്‌ത്തുമെഷീൻ ഇറക്കാനാവാത്തതിനാൽ കൂലിക്ക്‌ ആളെവിട്ടാണ്‌ കൊയ്‌തെടുക്കുന്നത്‌. ചെളിയോടെയാണ്  പാടം കൊയ്യുന്നത്‌. വാളയാർ അണക്കെട്ട്‌ തുറന്നതോടെ കൂടുതൽ വെള്ളം എലപ്പുള്ളിയിലെ നെൽപ്പാടങ്ങളിൽ എത്തുന്നതും നെൽക്കർഷകരെ കൂടുതൽ ദുരിതത്തിലാക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top