31 October Saturday

വി മുരളീധരന്റെ കോലം കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

ഡിവൈഎഫ്‌ഐ ആഭിമുഖ്യത്തിൽ കണ്ണൂരിൽ വി മുരളീധരന്റെ കോലം കത്തിക്കുന്നു

 കണ്ണൂർ

സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മേഖലാ കേന്ദ്രങ്ങളിൽ വി മുരളീധരന്റെ കോലം കത്തിച്ചു. കാൾടെക്സിൽ ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്ഘാടനം ചെയ്തു. എം ശ്രീരാമൻ, പി അനൂപ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. തലശേരി ടൗണിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് അഫ്സൽ, എ കെ രമ്യ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top