21 October Monday

ശ്രീനാരായണ ​ഗുരുസമാധി ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

ശ്രീനാരായണഗുരു സമാധിയോടനുബന്ധിച്ച്‌ അന്പലപ്പുഴ എസ്‌എൻഡിപി യൂണിയൻ ആസ്ഥാനത്ത്‌ നടന്ന പുഷ്‌പാർച്ചന

 
ആലപ്പുഴ
ശ്രീനാരായണ ഗുരു സമാധിദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ, പുഷ്‌പാർച്ചന, ഗുരുഭാഗവത പാരായണം, അനുസ്‌മരണ സമ്മേളനം, ഗുരുപ്രഭാഷണം എന്നിവ നടന്നു. 
എസ്എൻഡിപി യോഗം അമ്പലപ്പുഴ യൂണിയൻ കിടങ്ങാംപറമ്പ് എൽപി സ്‌കൂൾ ഓഡിറ്റോറിയത്തിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. രാവിലെ ഒമ്പതിന് യൂണിയൻ പ്രസിഡന്റ് പി ഹരിദാസ് പതാക ഉയർത്തി. ഗുരുമണ്ഡപത്തിൽ പുഷ്‌പാർച്ചന, സമൂഹ പ്രാർഥന, ഗുരുഭാഗവത പാരായണം എന്നിവ നടന്നു. അനുസ്‌മരണ സമ്മേളനത്തിൽ ആലുവ അദ്വൈതാശ്രമത്തിലെ നാരായണ ഋഷി ഗുരുപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ, ബി രഘുനാഥ് എന്നിവർ സംസാരിച്ചു. യൂണിയന്റെ  62 ശാഖകളിലും കഞ്ഞിവീഴ്‌ത്തൽ, പായസസദ്യ, ദീപ പ്രകാശനം എന്നിവയും നടന്നു. 
പ്രധാന വാർത്തകൾ
 Top